പലപ്പോഴും ഇവരുടെ വിഡിയോകൾക്ക് മോശം കമെന്റുകൾ വന്നിരുന്നു

മലയാള സിനിമയിൽ ഇന്ന് തന്റേതായ സ്ഥാനം നേടിയ താരങ്ങളിൽ ഒരാൾ ആണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും അതിന് ശേഷം പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ ഒരേ പോലെ  അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു. ആരംഭഘട്ടം എന്നത് റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന്  വളരെ ചുരുങ്ങി കാലം കൊണ്ട്  കഴിഞ്ഞിട്ടുണ്ട്.മോളിവുഡിന്റെ താരരാജാക്കന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നീ അഭിനേതാക്കളുടെ കൂടെ  സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമാ ലോകത്ത് വളരെ  സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല.

Manju Pathrose2

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് രണ്ടാം സീസണിൽ  മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി.പരിപാടിയിൽ വളരെ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. അതെ പോലെ വളരെ പ്രധാനമായും മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഞ്ജുവിനു ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. സുഹൃത്തായ സുമിയ്‌ക്കൊപ്പം യൂട്യൂബിൽ ബ്ലാക്കീസ് എന്ന ചാനൽ ആണ് താരം നടത്തുന്നത്.

Manju Pathrose1

എന്നാൽ ഇവർക്കെതിരെ ചാനലുകളിൽ വളരെ മോശം കമെന്റുകൾ ആണ് പ്രേക്ഷകർ പറയുന്നത്. സുബിയും മഞ്ജുവും ലെസ്ബിയൻസ് ആണെന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് മഞ്ജു. ദയവ് ചെയ്ത് ഇത്തരത്തിൽ ഉള്ള വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും ഇത് ഞങ്ങളെ മാത്രമല്ല, ഞങ്ങളുടെ വീട്ടുകാരെയും വിഷമിപ്പിക്കുമെന്നും ഞങ്ങൾ ലെസ്ബിയൻ കപ്പിൾസ് ഒന്നുമല്ല എന്നുമാണ് മഞ്ജു പറയുന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സുമി. ഞങ്ങൾക്ക് രണ്ടു പേർക്കും കുടുംബമുണ്ട്. ഞങ്ങൾ സന്തോഷമായിട്ട് ആണ് ജീവിക്കുന്നതും. ദയവ് ചെയ്തു ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നുമാണ് മഞ്ജു പറയുന്നത്.

Devika Rahul