വെറും 5 പോത്തിനേയും 4 ആടിനെയും വെച്ച് തുടങ്ങിയതാണ്, ഇപ്പോൾ ഇത് മഞ്ജുവിന് ജീവിതമാണ് !! പിള്ളാസ് ഫാം വിശേഷങ്ങളുമായി മഞ്ജു പിള്ള

തട്ടീം മുട്ടീം പരമ്പരയിൽ കൂടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് മഞ്ജു പിള്ള, നാടകത്തിൽ കൂടിയാണ് മഞ്ജു അഭിനയത്തിലേക്ക് എത്തിചേർന്നത്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലിൽ ആണ് മഞ്ജു ഏറെ പ്രശശ്ത. എസ് പി പിള്ളയുടെ പേരമകളാണ് മഞ്ജു പിള്ള. അഭിനയത്തിൽ ഉള്ള തന്റെ മികവ് തെളിയിച്ച താരം ഇപ്പോൾ കൃഷിയിലും തനിക്ക് ശോഭിക്കാൻ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ്, തന്റെ ഫാമിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് മഞ്ജു പിള്ള.

ഓൺലൈൻ വഴിയാണ് തന്റെ ഫാമിനെ പറ്റിയുള്ള കഥകൾ മഞ്ജു പറയുന്നത്. പെട്ടെന്ന് തുടങ്ങിയ ഫാമിൽ അടിച്ച് വാരാനും  പാലു കറക്കാനും ഒക്കെ ആളില്ലാതെ വന്നപ്പോൾ താൻ അത് ചെയ്ത കഥ വളരെ രസകരമായിട്ടാണ് മഞ്ജു പറയുന്നത്. ഏഴ് ഏക്കറോളമുള്ള വിശാലമായ പുരയിടമാണ് ഇത്. വാമനപുരം ആറിന് അതിരിലായതിനാല്‍ കൃഷിയും ഫാം ഹൗസുമൊക്കെയായി മാറ്റുകയാണ് താരദമ്പതികള്‍ ഈ പുരയിടത്തെ. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. തന്റെഫാമിലേക്ക് പോത്തുകളുമായി രണ്ടാമത്തെ ലോഡെത്തി എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഷൂട്ടിങ് തിരക്കുകളില്ലാതിരുന്ന കോവിഡ് കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി മഞ്ജു പിള്ളയും കുടുംബവും. ആട്, കോഴി, പോത്ത് തുടങ്ങിയവയൊക്കെ ഫാമില്‍ വളര്‍ത്താനാണ് തീരുമാനം. പച്ചക്കറി കൃഷിയും ഒപ്പമുണ്ട്. സിനിമാതിരക്കുകളുള്ളതിനാല്‍ കൊച്ചിയിലാണ് സുജിത്തും കുടുംബവും താമസിക്കുന്നത്. എന്നാല്‍ ലോക്ഡൗണിന് മുമ്പ് തിരുവനന്തപുരത്തെ മഞ്ജുവിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. ലോക്ഡൗണിന് മുമ്പാണ് ഫാം വാങ്ങിയത്.ലോക്ക് ഡൗൺ കാലത്ത് കൃഷി തുടങ്ങാനുള്ള അനുമതി സർക്കാർ നല്കിയപ്പോൾ കൃഷി ആരംഭിച്ചു. ലോക്ക് ഡൗണിനു മുൻപേ ഞങ്ങൾ തീരുമാനിച്ച് വെച്ചതായിരുന്നു ഇങ്ങനെ ഒരു ഫാം വേണമെന്ന്, എന്നാൽ അന്ന് ഷൂട്ടിംഗ് ഒക്കെ ആയി തിരക്കിൽ ആയിരുന്നു, എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഞങ്ങൾ ഫ്രീ ആയി അപ്പോഴാണ് ഇതിലേക്ക് തിരിഞ്ഞത്.

കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി മാറ്റിവെച്ചിരുന്ന പണമാണ് ഫാമിന് വേണ്ടി ചിലവാക്കിയത് എന്ന് മഞ്ജു പറയുന്നു. അൻപത് ലക്ഷം രൂപയാണ് ഫാമിന്റെ ചിലവ് ഇപ്പോൾ 18 ലക്ഷം രൂപ ആയിട്ടുണ്, ഇപ്പോൾ കൈയിലുള്ള പണം മുഴുവൻ തീർന്നിരിക്കുകയാണ്.  ലോണിൽ ആണ് ഇപ്പോൾ കാര്യങ്ങൾ ഒക്കെ നടക്കുന്നത് എന്ന് താരം പറയുന്ന, ഈ ലോക്ക് ഡൗൺ ഒക്കെ മാറി എത്രയും പെട്ടെന്ന് വർക്ക് തുടങ്ങിയാൽ മാത്രമേ കാര്യങ്ങൾ ഒക്കെ പഴയ പോലെ ആകു എത്രയും പെട്ടെന്ന് അങ്ങനെ ആകാനുള്ള പ്രാർത്ഥനയിൽ ആണെന്ന് മഞ്ജു പറയുന്നു.

Rahul

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

5 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago