ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഫോറിൻ മോഡലുകളെപ്പോലെയാണ് ദയ. താനും മകളും അമ്മ-മകൾ എന്നതിലുപരി നല്ല സുഹൃത്തുക്കളാണെന്നാണ് മഞ്ജു പിള്ള മകളെ കുറിച്ച് സംസാരിക്കവെ പറഞ്ഞത ,മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി. ചില കുടുംബ ചിത്രങ്ങളും തട്ടീം മുട്ടീം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളുമാണ് മഞ്ജു പിള്ളയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കി മാറ്റിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയ ലോകത്ത് തിളങ്ങി നിൽക്കുകയാണ് മഞ്ജു ഇപ്പോൾ. ഫാമിലിയാണ് മഞ്ജു പിള്ളയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ഫാമിലി സിനിമയിൽ ജഗദീഷിനൊപ്പമാണ് മഞ്ജു പിള്ള അഭിനയിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു പിള്ള മകളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ജുവിനെപ്പോലെ തന്നെ ആരാധകർക്ക് സുപരിചിതയാണ് മകൾ ദയ സുജിത്ത്. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഫോറിൻ മോഡലുകളെപ്പോലെയാണ് ദയ. താനും മകളും അമ്മ-മകൾ എന്നതിലുപരി നല്ല സുഹൃത്തുക്കളാണെന്നാണ് മഞ്ജു പിള്ള മകളെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ‘ഞാനും മകൾ ദയയും നല്ല സുഹൃത്തുക്കളാണ്.’ എന്റെ അടുത്ത് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. ഈ തലമുറയിലുള്ളവരുടെ ജീവിത രീതികൾ വേറെയാണ്. നമ്മുടേതു പോലെയല്ല. രാത്രിയെ പേടിയില്ലാത്ത പിള്ളേരാണ്. അവരെ നമ്മൾ പിടിച്ചു വെച്ചിട്ട് കാര്യമില്ല. അവർക്ക് അവരെ നോക്കാനറിയാം.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…