വിവാഹം അല്ല പെൺകുട്ടികൾക്ക് ആദ്യം വേണ്ടത്, മഞ്ജുവിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിന് വേണ്ടി എത്തിയ മഞ്ജുവിന്റെ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു.

പ്രായത്തെ വെറും സംഖ്യ മാത്രമാക്കി ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ജു തന്നെയായിരുന്നു കുറച്ച് ദിവസങ്ങൾ ആയുള്ള സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി മഞ്ജു വാര്യരുടെ പോസ്റ്റാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് മഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ചിത്രമായ ചതുർമുഖത്തിലെ രംഗം പങ്കുവെച്ച് കൊണ്ടാണ് മഞ്ജു തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

നടിയുടെ വാക്കുകൾ വൈറലായിട്ടുണ്ട്. മഞ്ജുവും സണ്ണി വെയിനും ഒരുമിച്ചെത്തിയ ചിത്രം ആയിരുന്നു ചതുർമുഖം, ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രം കൂടി ആയിരുന്നു ചതുർമുഖം, ഒരു ടെക് ഹൊറർ ചിത്രം ആയ മഞ്ജുവിന്റെ ചിത്രം തിയേറ്ററിൽ മികച്ച പിന്തുണ നേടുന്ന സമയത്താണ് ലോക്ക് ഡൌൺ കാരണം തിയേറ്ററുകൾ അടച്ചത്. ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെയാണ് മഞജു അവതരിപ്പിച്ചത്. നടിയുടെ കഥാപാത്രം അമ്മയോട് വിവാഹത്തെ കുറിച്ച് പറയുന്ന രംഗമാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.

Sreekumar R