ഭയങ്കര വേദന ഉണ്ടാക്കി!! സീരിയലിലൂടെ കാണുന്ന എന്നെ അല്ലാതെ വേറെന്ത് അറിയാം എന്നെ പറ്റി?-മഞ്ജു സുനിച്ചന്‍

റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധേയായ താരമാണ് മഞ്ജു സുനിച്ചന്‍. ഷോയില്‍ വിന്നറായി പിന്നീട് മിനിസ്‌ക്രീനിലും സിനിമയിലും ശ്രദ്ധേയ വേഷങ്ങള്‍ മഞ്ജുവിനെ തേടിയെത്തി. സോഷ്യല്‍മീഡിയയിലെ സജീവതാരമാണ് മഞ്ജു. അടുത്തിടെയായി നിരവധി വിമര്‍ശനങ്ങളും താരം നേരിടാറുണ്ട്. പലപ്പോഴും മഞ്ജു തന്നെ വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കാറുണ്ട്.

ഇത്തവണ ഇതാ ഭര്‍ത്താവിനേയും മകനേയും കുറിച്ച് വന്ന കമന്റിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് മഞ്ജു. ഭര്‍ത്താവിനെ ഗള്‍ഫിലേക്ക് പറഞ്ഞുവിട്ടെന്നും മകനെ എവിടെയോ കൊണ്ടുവിട്ടു എന്ന കമന്റിനാണ് മറുപടി നല്‍കിയിരിക്കുന്നത്. ഷനീഷ് എന്ന അക്കൗണ്ടില്‍ നിന്നുള്ള കമന്റിനാണ് മഞ്ജു മറുപടി നല്‍കിയിരിക്കുന്നത്. സാധാരണയുള്ള കമന്റുകള്‍ ഒന്നും തന്നെ അത്ര ബാധിക്കാറില്ല. പക്ഷേ ഈ കമന്റ് ഭയങ്കരമായി വേദനിപ്പിച്ചു എന്നാണ് മഞ്ജു പറയുന്നത്.

‘ഭര്‍ത്താവിനെ ഗള്‍ഫിലോട്ട് പറഞ്ഞുവിട്ട കല്യാണം. ഉള്ളൊരു ആണ്‍കുട്ടിയെ എവിടെയോ കൊണ്ടുവിട്ടു’, എന്നായിരുന്നു കമന്റ്. യൂട്യുബ് വീഡിയോയിലൂടെയാണ് മഞ്ജു മറുപടി നല്‍കുന്നത്. ബോട്ടിംഗിനിടെ ആയിരുന്നു കമന്റ് കണ്ടത്. എന്റെ തലയിലോട്ടൊക്കെ ബിപി ഇരച്ച് കയറുമ്പാലെ തോന്നി. വല്ലാതെ വിറച്ച് പോയി.

ഇതെനിക്ക് ഭയങ്കര വേദന ഉണ്ടാക്കി. ഷാനിഷേ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത്? ഷാനിഷിന് എന്ത് അറിയാം എന്നെ പറ്റി ? ഈ കാണുന്ന വീഡിയോ, സീരിയലിലൂടെ കാണുന്ന എന്നെ അല്ലാതെ വേറെന്ത് അറിയാം എന്നെ പറ്റി? ഞാന്‍ എന്റെ ഭര്‍ത്താവിനെ ഗള്‍ഫിലേക്ക് പറഞ്ഞ് വിട്ടു. അദ്ദേഹത്തെ ആട്ടിപ്പായിച്ചു എന്ന് എവിടെലും വന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ ? ഞങ്ങള്‍ തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകും. പലതും.. അതെനിക്ക് പുറത്തുപറയാന്‍ താല്പര്യമില്ല. അദ്ദേഹത്തിനും അത് താല്പര്യമില്ല.

ഉള്ള ആണ്‍കുട്ടിയെ കൊണ്ട് കളഞ്ഞെന്ന് പറയാന്‍ എന്ത് അധികാരം ആണ് തനിക്കുള്ളത്? എന്താണ് നിങ്ങളുടെ മാന്യത. നിങ്ങള്‍ക്കും ഒരു ഭാര്യയും കുട്ടിയും ഉണ്ട്. ഷാനിഷിന് അറിവില്ലെങ്കില്‍ ഭാര്യ അയാളെ പറഞ്ഞ് മനസിലാക്കണം. ഇങ്ങനെ ഒരിക്കലും ഒരമ്മയോട് പറയാന്‍ പാടില്ല. നിങ്ങളെ പോലെ ഭാര്യയ്ക്ക് കൊണ്ടുകൊടുത്ത് കഴിയുന്ന ആളല്ല ഞാന്‍. വളരെ കഷ്ടപ്പെട്ട് കുടുംബം നോക്കുന്ന സ്ത്രീയാണ്. എന്റെ മകന്‍ സന്തോഷമായിട്ട് ആസ്വദിച്ച് ഞാന്‍ പണിത എന്റെ വീട്ടില്‍ ജീവിക്കുന്നുണ്ട്. അവന് വേണ്ടി ഞാന്‍ പണി കഴിപ്പിച്ച വീട്ടില്‍ സമാധാനത്തോടും സന്തോഷത്തോടും അവന്റെ ഗ്രാന്റ്പാരന്‍സിനൊപ്പം കഴിയുന്നു.

ദയവ് ചെയ്ത് കാര്യങ്ങള്‍ അറിയാതെ ഒരു പെണ്ണിനെ, അമ്മയെ, കഷ്ടപ്പെടുന്നൊരു സ്ത്രീയെ ഒരിക്കലും ഇങ്ങനെ പറയരുത്. നിങ്ങളുടെ ജീവിതത്തിലെ ശീലങ്ങളാണ് ഇങ്ങനെ വിളിച്ച് പറയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതാണോ നിങ്ങളുടെ അച്ഛനും അമ്മയും പഠിപ്പിച്ചത്? നിങ്ങള്‍ക്കും ഇല്ലേ ഒരമ്മ. ആ അമ്മ നിങ്ങളെ കഷ്ടപ്പെട്ടല്ലേ വളര്‍ത്തിയത്. നിങ്ങള്‍ ജോലിയ്ക്ക് പോകുമ്പോള്‍ ഭാര്യയെയും കുട്ടിയെയും കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ് പോയെന്നാണോ പറയുന്നത്. നിങ്ങളുടെ ഭാര്യയോട് ഭയങ്കര സഹതാപം തോന്നുന്നുണ്ട്, എന്നാണ് മഞ്ജു മറുപടി കൊടുക്കുന്നത്.

Anu

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

1 hour ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

3 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

4 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

6 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

7 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

8 hours ago