അതൊന്നും ഞാൻ ബോധപൂർവം എടുത്ത തീരുമാനങ്ങൾ ആയിരുന്നില്ല!

മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിന് വേണ്ടി എത്തിയ മഞ്ജുവിന്റെ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു. പ്രായത്തെ വെറും സംഖ്യ മാത്രമാക്കി ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ജു തന്നെയായിരുന്നു കുറച്ച് ദിവസങ്ങൾ ആയുള്ള സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ചതുർമുഖം ഇന്നാണ് പ്രദർശനത്തിന് എത്തുന്നത്.

താരത്തിന്റെ അടുത്ത ചിത്രങ്ങൾ എല്ലാം തന്നെ പുതുമുഖ സംവിധായകരോട് ഒപ്പമാണ്. അതിന്റെ കാരണവും മഞ്ജു തന്നെ പറയുന്നുണ്ട്. ആ ചിത്രങ്ങളിൽ ഒക്കെ അഭിനയിക്കുക എന്നത് ഞാൻ ബോധപൂർവം എടുത്ത തീരുമാനങ്ങൾ അല്ലായിരുന്നു. അതൊക്കെ വന്നു ഭവിക്കുകയായിരുന്നു. എന്നാൽ അതൊക്കെ തന്റെ അഭിനയ ജീവിതത്തിൽ തീർത്തും പുതുമയുള്ള കാര്യങ്ങൾ ആയിരുന്നുവെന്നും അതിൽ താൻ സന്തോഷവതിയാണെന്നും താരം പറഞ്ഞു. പുതിയ സംവിധായകരുടെ ആശയവും പുതിയതായിരിക്കും. പുതിയ ഗ്രൂപ്പിൽ പുതിയ ആശയത്തിൽ ജോലി ചെയ്യാൻ കഴിയുന്നത് എനിക്ക് പുതുമയുള്ള കാര്യം ആണ്. അത് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്.

ഇപ്പോൾ ഇറങ്ങിയ ചിത്രങ്ങളും ഇനി ഇറങ്ങാൻ പോകുന്ന ചിത്രങ്ങൾ നോക്കിയാലും അതിൽ പുതിയ സംവിധായകരുടെ ചിത്രങ്ങൾ ആണ് കൂടുതലും. കഴിഞ്ഞ ജനറേഷന്റെയും ഇപ്പോൾ ഉള്ള ജനറേഷന്റെയും ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം ഉണ്ട്. അവരുടെ ആദ്യ ചിത്രം ചെയ്യാൻ എന്നെ വിളിക്കുന്നതിൽ എനിക്ക് സന്തോഷവുമുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു.

Sreekumar

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

15 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago