ഇന്റര്‍വ്യൂകളില്‍ ആ ചോദ്യത്തിന് ഉത്തരം പറയാറില്ല-മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യര്‍. രണ്ടാം തിരിച്ചുവരവില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നുവിളിച്ചാണ് മലയാളികള്‍ സ്‌നേഹം അറിയിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും മഞ്ജു തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും മഞ്ജു സജീവമാണ്. എല്ലാ വിശേഷങ്ങളും മഞ്ജു പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താന്‍ തന്റെ അഭിമുഖങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ലെന്നാണ് മഞ്ജു പറയുന്നത്. തനിക്ക് തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ കഴിയില്ലെന്ന് താരം പറയുന്നു.

എല്ലാ ഇന്റര്‍വ്യൂകളില്‍ലും ഒരേ ഫോര്‍മാറ്റിലുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. അതിനോട് തനിക്ക് താത്പര്യമില്ല. ഏതൊക്കെ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് തനിക്കറിയാം. അതുകൊണ്ട് അത് വീണ്ടും കാണാറില്ല.

താന്‍ ഒരുപാട് സംസാരിക്കുന്ന വ്യക്തിയല്ല. ഇന്റര്‍വ്യൂകളില്‍ താന്‍ ഭയങ്കര ബോറായിട്ടാണ് സംസാരിക്കാറുള്ളത്. അതുകൊണ്ടു തന്നെ ഇന്റര്‍വ്യൂകള്‍ കൊടുക്കുന്ന കാര്യം വെറുപ്പാണ്.

പക്ഷേ നടിയായാല്‍ ഇന്റര്‍വ്യൂ കൊടുക്കേണ്ട സാഹചര്യമുണ്ട്. മറ്റ് വഴികളില്ലാത്തതിനാലാണ് അതിന് നിന്നുകൊടുക്കുന്നതെന്നും മഞ്ജു പറയുന്നു. ഇന്റര്‍വ്യൂകളില്‍ പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇഷ്ടമില്ലാത്ത ചോദ്യമാണ് ഇഷ്ടമുള്ള നടനാരാണെന്നുള്ളത്. അതിന് താന്‍ ഉത്തരം നല്‍കാറില്ല. താന്‍ ഭയങ്കര ഡിപ്ലോമാറ്റിക്കായിട്ടാണ് ഉത്തരം പറയാറെന്നും മഞ്ജു വ്യക്തമാക്കി.

Anu

Recent Posts

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

9 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

9 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

9 hours ago

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചത്

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ…

10 hours ago

സുധിയെ വെച്ച് വ്യൂസ് കൂട്ടാൻ വേണ്ടിയല്ല ലക്ഷ്മി നക്ഷത്ര ഇതൊക്കെ ചെയ്യുന്നത്

അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മണം പെർഫ്യൂം ആക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസമാണ്…

10 hours ago

‘കല്ല് പോലും പൊടിഞ്ഞ് പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നത്’; ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ വെളിപ്പെടുത്തൽ

ആലപ്പുഴ: മാന്നാറിൽ സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നുവെന്നാണ്…

10 hours ago