മഞ്ജു വാരിയറും അജിത്തും ഒരുമിക്കുന്ന ആക്ഷന്‍ ത്രില്ലറാണ് തുനിവ്. ഇപ്പോഴിതാ ചിത്രത്തിനെ തുറന്നുപറയുകയാണ് താരം. ഒരുപാട് കാത്തിരുന്ന് ആഗ്രഹിച്ച സിനിമയാണ് തുനിവ് എന്ന് താരം പറയുന്നു. അസുരന് ആയിരുന്നു തമിഴിലെ മഞ്ജുവിന്റെ ആദ്യ ചിത്രം. ഒരു വ്യത്യസ്ത ചിത്രം ചെയ്യണമെന്ന് ഏറെ നാളായിട്ട് ആഗ്രഹിച്ചിരിക്കുകയായിരുന്നെന്നും മഞ്ജു പറഞ്ഞു.
ഒരുപാട് സിനിമകള്‍ വന്നിരുന്നു എങ്കിലും ‘തുനിവ്’ ആണ് ഏറ്റവും കൂടുതല്‍ ആശ്ചര്യപ്പെടുത്തിയത് എന്ന് താരം പറയുന്നു. ആ കഥാപാത്രവും ടീമും വിസ്മയിപ്പിച്ചെന്നും താരം പറയുന്നു.
‘അസുരനി’ലെ പച്ചിയമ്മയെ എങ്ങനെ പ്രേക്ഷകര്‍ ഏറ്റെടുത്തുവോ അതേ സ്നേഹത്തോടെ തന്നെ ‘തുനിവി’ലെ കണ്മണിയേയും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും താരം പറയുന്നു.
സിനിമയ്ക്ക് വേണ്ടി ചെയ്ത ഒരോ ആക്ടിവിറ്റിയും പുതിയതായിരുന്നു. ഒരു ദിവസം ചെയ്യുന്നതല്ല, അടുത്ത ദിവസത്തെ ആക്ഷന്‍ സീക്വന്‍സുകള്‍. അജിത്ത് സാര്‍ അടക്കം എല്ലാവരും ശാരീരികമായും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവരെല്ലാം വളരെ താല്പര്യത്തോടെ ജോലി ചെയ്യുന്നത് കണ്ടപ്പോള്‍ തന്നെ നല്ല ഇന്സ്പിരേഷന് ആയിരുന്നെന്നും മഞ്ജു പറയുന്നു.
പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് തുനിവ് എത്തുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമ റിലീസ് ചെയ്യുന്നത്. ബോണി കപൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന് അജയ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജനുവരി 11നാണ് ചിത്രത്തിന്റെ റിലീസ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…