മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. ഇന്നിതാ ആ സൂപ്പര്‍സ്റ്റാര്‍ തന്റെ ജീവിതത്തിലെ സൂപ്പര്‍സ്റ്റാറിന് ആശംസകള്‍ അറിയിച്ചാണ് രംഗത്ത് എത്തിയിരിക്കുന്നത്. ജീവിതത്തില്‍ പല പ്രതിസന്ധികളിലൂടെയും കടന്ന് പോയി ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് പറക്കുന്ന താരമാണ് മഞ്ജു. സിനിമാ ലോകത്ത് നിന്നുള്ള താരത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റം ആരാധകരെ ഏറെ നിരാശയില്‍ ആഴ്ത്തിയിരുന്നു എങ്കിലും മഞ്ജു ശക്തമായി തിരിച്ചു വന്നതോടെ അത് ആരാധകര്‍ക്കും വലിയ ആശ്വാസവും ആവേശവുമായി.
താന്‍ ഇന്ന് ഈ നിലയിലേക്ക് എത്താന്‍ തന്നെ പിന്തുണച്ച ശക്തി അമ്മയാണ് എന്ന് മഞ്ജു വാര്യര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്നിതാ മഞ്ജു തന്റെ അമ്മയായ ഗിരിജ മാധവിന്റെ ജന്മദിനത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. ഇന്നാണ് എന്റെ സൂപ്പര്‍സ്റ്റാറിന്റെ ദിനം. ജന്മദിനാശംസകള് അമ്മ എന്നാണ് അമ്മയുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് മഞ്ജു തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിക്കുന്നത്.
ഈ സന്തോഷം അറിയിച്ച് മഞ്ജു എത്തിയപ്പോഴേക്കും നിരവധിപ്പേരാണ് മഞ്ജുവിന്റെ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ കൂടിയായ മഞ്ജുവിന്റെ അമ്മ എല്ലാവര്ക്കും ഒരു മാതൃക തന്നെയാണ്. രോഗത്തോട് പൊരുതി ജയിച്ച ഗിരിജയ്ക്ക് ആശംസകള്‍ അറിയിച്ച് മഞ്ജുവിന്റെ ആരാധകരും സഹപ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…