ധൈര്യത്തിന്റെ ചെറിയ ചുവട്…!! ലേഡി സൂപ്പര്‍ സ്റ്റാറിന് കൂട്ടായി ഇനി ബിഎംഡബ്ല്യു ബൈക്ക്

സ്വപ്‌ന യാത്രയ്ക്ക് കൂട്ടായി ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി മലയാളത്തിന്‍െ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. അടുത്തിടെയാണ് താരം ഇരുചക്രവാഹനത്തിന്റെ ലൈസന്‍സ് സ്വന്തമാക്കിയത്. അതിന് പിന്നാലെയാണ് താരം പുതിയ ബൈക്കും സ്വന്തമാക്കിയത്. താരം തന്നെയാണ് തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചത്.

തുടക്കം കുറിക്കാന്‍ ഏറ്റവും നല്ലത് ധൈര്യത്തിന്റെ ചെറിയ ചുവടുവെക്കുക എന്നതാണ്, ഒരു നല്ല റൈഡറാകാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് എന്നു കുറിച്ചാണ് മഞ്ജു പുതിയ സാരഥിയെ പരിചയപ്പെടുത്തിയത്. റൈഡറാകാന്‍ പ്രചോദനമായ നടന്‍ അജിത്തിനും മഞ്ജു നന്ദി പറഞ്ഞു.

തമിഴ് ചിത്രം തുനിവിന്റെ ഇടവേളയില്‍ നടന്‍ അജിത്തിനൊപ്പം ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റര്‍ ദൂരമുള്ള ബൈക്ക് ട്രിപ്പില്‍ മഞ്ജുവും പോയിരുന്നു. അതിന് ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 1250 ജിഎസ് ആണ് ഞ്ജു സ്വന്തമാക്കിയത്. അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജുവും വാങ്ങിയിരിക്കുന്നത്. അഡ്വഞ്ചര്‍ വിഭാഗത്തിലുള്ള ബൈക്കിന് 28 ലക്ഷം രൂപ വില വരും.

ലൈസന്‍സ് ലഭിക്കും മുമ്പ് തന്നെ ബൈക്ക് വാങ്ങിയിരുന്നുവെങ്കിലും ലൈസന്‍സ് കൈയ്യില്‍ക്കിട്ടിയിട്ടേ ബൈക്ക് പുറത്ത് ഇറക്കാവൂ എന്ന് താരം നിലപാടെടുത്തിരുന്നു.

അങ്ങനെ തന്റെ സ്വപ്‌നത്തിലേക്കുള്ള ആദ്യപടിയായി താരം ടൂവീലര്‍ ലൈസന്‍സ് എടുത്തിരുന്നു. അടുത്തിടെ റിലീസ് ചെയ്ത ആയിഷ സിനിമയുടെ തിരക്കുകള്‍ക്കിടയിലാണ് മഞ്ജു വാര്യര്‍ 8 എടുത്ത് ലൈസന്‍സ് സ്വന്തമാക്കിയത്.

അതേസമയം, അജിത്ത് 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പും ഈ വര്‍ഷം നടത്തുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൈസന്‍സും സ്വന്തം ബൈക്കും സ്വന്തമാക്കിയിരിക്കുന്ന മഞ്ജു വാര്യരും ഈ ട്രിപ്പില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago