ഇത് ജീവിതത്തിന്റെ മറ്റൊരു തുടക്കം, സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ!

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ബഹ്‌മാണ്ഡ ചിത്രം.

Manju Warrier about Movies

ധനുഷിനൊപ്പം അസുരൻ എന്ന ചിത്രത്തിൽ കൂടി താരം 2019 ൽ തമിഴിൽ അരങ്ങേറ്റം കുറിച്ചിരുന്നു. പച്ചയമ്മാൾ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്. മികച്ച അഭിപ്രായം ആണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന് തമിഴ് നാട്ടിൽ നിന്ന് ലഭിച്ചത്. ഇപ്പോൾ സിനിമ ജീവിതത്തിന്റെ മറ്റൊരു തുടക്കത്തിന് ഒരുങ്ങുകയാണ് മഞ്ജു വാര്യർ. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയാറാകുകയാണ് മലയാളത്തിന്റെ പ്രിയ താരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ തുടങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം. തെന്നിന്ത്യന്‍ താരം മാധവനാണ് ചിത്രത്തില്‍ മഞ്ജുവാര്യരുടെ നായകനാഎത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

Manju Warrier

മമ്മൂട്ടിക്കൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രം നാളെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. മമ്മൂട്ടിക്കൊപ്പം ആദ്യമായി സിനിമയിൽ അഭിനയിച്ചതിന്റെ ത്രില്ലിൽ ആണ് താരം. ഇപ്പോൾ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണമാണ് മലയാളത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്ന പുതിയ ചിത്രം.  ഒരുപിടി ചിത്രങ്ങൾ ആണ് മഞ്ജു വാര്യരിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമകൾ.

Sreekumar

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

3 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

7 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

8 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

9 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

11 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

12 hours ago