പ്ലാസ്റ്റിക് സര്‍ജറിയും കുട്ടിയുടുപ്പമൊന്നുമില്ലെങ്കിലും ഒരു സുന്ദരിയുണ്ടായിരുന്നു ഇവിടെ, ഒരു പൊട്ടും കണ്‍മഷിയും തന്നെ അവള്‍ക്ക് ധാരാളമായിരുന്നു- മഞ്ജുവാര്യരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

മലയാളികളുടെ ശാലീന സൗന്ദര്യമെന്ന സങ്കല്‍പത്തിന് ഏറെ അനുയോജ്യമായ ആളാണ് കാവ്യ മാധവന്‍. നീണ്ട് വിടര്‍ന്ന കണ്ണുകളും ഇടതൂര്‍ന്ന മുടിയും മനോഹരമായ ചിരിയും കാവ്യയുടെ മാത്രം പ്രത്യേകതകളാണ്. ബാലതാരമായി എത്തിയ കാവ്യ നായികാവേഷങ്ങളിലൂടെ മലയാള സിനിമയിലെ പ്രധാന നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. സൗന്ദര്യം മാത്രമല്ല അഭിനയത്തിന്റെ കാര്യത്തിലും ഒട്ടുമോശമല്ലാത്തതിനാല്‍ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടുപോയ കാവ്യാ ഒരുപാട് ആരാധകരെ സമ്പാദിച്ചിട്ടുണ്ട്.
ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് മകള്‍ക്കൊപ്പം ഒരു കുടുംബിനിയായി മുന്നോട്ട് പോകുകയാണ്. എന്നാല്‍ കാവ്യയുടേതായി പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.മകള്‍ മഹാലക്ഷ്മിയും സോഷ്യല്‍മീഡിയയില്‍ താരമാണ്.


കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ മാത്രം പങ്കിടുന്ന പേജ് അടുത്തിടെ ആരംഭിച്ചിരുന്നു ചുരുങ്ങിയ സമയം കൊണ്ട് നിറയെ ഫോളോവേഴ്‌സിനെ നേടാനും പേജിന് ആയിട്ടുണ്ട്. കാവ്യയുടെ സൗന്ദര്യത്തെ ചുറ്റിപ്പറ്റിയുള്ള പോസ്റ്റുകള്‍ പേജില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ പേജില്‍ വന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പോസ്റ്റ് ഇങ്ങനെ-
”പ്ലാസ്റ്റിക് സര്‍ജറി ചെയ്തില്ലെങ്കിലും കുട്ടിയുടപ്പിട്ടില്ലെങ്കിലും അക്കാലത്തു യുവതലമുറയെ കയ്യിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍. അവള്‍ക്കു ഭംഗിക്ക് ഒരു പൊട്ടും കണ്‍മഷിയും തന്നേ ധാരാളം”, എന്ന ക്യാപ്ഷനോടെയാണ് കാവ്യയുടെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്റ്.


ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ പോസ്റ്റ് ഏറ്റെടുത്തത്. അന്ന് മാത്രമല്ല ഇപ്പോഴും അത് അങ്ങനെ തന്നെയാണ് എന്ന കമന്റുകള്‍ പങ്കിട്ടുകൊണ്ടാണ് ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തത്.കാവ്യയെ പുകഴ്ത്തിയും നടിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തിയുമാണ് ആരാധകര്‍ ഈ വാക്കുകള്‍ കുറിച്ചത്. അതോടൊപ്പം തന്നെ മറ്റൊരു വശത്ത്കൂടി നടി മഞ്ജുവിനിട്ടൊരു കൊട്ടും നല്‍കിയിട്ടുണ്ട്. മഞ്ജുവിനെ പരസ്യമായി അപമാനിച്ചിരിക്കുകയാണ് ഈ പോസ്റ്റിലൂടെ കാവ്യാ മാധവന്‍ ഫാന്‍സ്. കഴിഞ്ഞ ദിവസം ഗ്ലാസ് വെച്ച് ക്യൂട്ട് ചിരിയുമായി എത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്ലാസ്റ്റിക് സര്‍ജറി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്

Rahul

Recent Posts

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

33 mins ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

2 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

3 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

3 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

4 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

4 hours ago