മഞ്ജു വാര്യര്‍ ലാവെന്‍ഡര്‍ തോട്ടത്തില്‍ കൂട്ടിന് ചാക്കോച്ചനും പിഷാരടിയും

നീണ്ട ഒരിടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ നടിയാണ് മഞ്ജുവാര്യര്‍. വ്യത്യസ്ത കാഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരത്തിന് സാമൂഹ്യമാദ്ധ്യമങ്ങളിലും ആരാധകര്‍ ഏറെയാണ്. അതുപോലെ തന്നെ സിനിമാ പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടമുള്ള നടൻമാരാണ് രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും. ഇവരുടെ സൗഹൃദം നിറയുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ ലണ്ടനിലെ ലാവൻഡര്‍ തോട്ടത്തില്‍ നിന്ന് ഇവർ പകര്‍ത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. താരങ്ങളുടെ സിംഗിൾ സ്റ്റീൽസ് മാത്രമല്ല ഈ ചിത്രങ്ങളിൽ ഉള്ളത്. താരങ്ങള്‍ക്കൊപ്പം ചാക്കോച്ചന്റെ ഭാര്യ പ്രിയയും, മകൻ ഇസഹാഖും മഞ്ജു വാരിയരുടെ മാനേജറായ ബിനീഷ് ചന്ദ്ര എന്നിവരെയും ചിത്രങ്ങളില്‍ കാണാം. എല്ലാവരും വെള്ള നിറത്തിൽ ഉള്ള സാമ്യത തോന്നിപ്പിക്കുന്ന വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഏതായാലും എല്ലാവരും അവരവരുടെ ഇൻസ്റ്റാഗ്രാം പേജുകളിൽ മനോഹരമായ ഈ ചിത്രങ്ങൾ വ്യത്യസ്തമായ തലക്കെട്ടുകൾ നൽകി പങ്കു വെച്ചിട്ടും ഉണ്ട്.’ഇറ്റ്സ് ലാവൻഡര്‍ ടൈം’ എന്ന് കുറിച്ചാണ് സുഹൃത്തുകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. സറൗണ്ടഡ് ബൈ ദി സൂതിങ് സെന്റ് ഓഫ് ലാവെൻഡർ ലവ് ആൻഡ് ലാഫെർ എന്നാണ് ചിത്രങ്ങള്‍ പങ്കു വെച്ചുകൊണ്ട് രമേശ് പിഷാരടി കുറിച്ചത്.

ManjuWarrier

ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് ബിനീഷ് ചന്ദ്ര കുറിച്ചതാകട്ടെ ലാവെൻഡർ ഗാർഡൻ എന്നും. ചിത്രങ്ങൾക്ക്മാ താഴെ നിരവധിപേരാണ്ഞ്ച കമെന്റുമായി എത്തിയിരിക്കുന്നത്. മാഞ്ചസ്റ്ററിൽ ഒരു അവാര്‍ഡ് ദാന ചടങ്ങിന്റെ ഭാഗമായെത്തിയതാണ് താരങ്ങള്‍. താരനിശയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അവാര്‍ഡ് ദാന ചടങ്ങിൽ മമ്മൂട്ടിയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചത് മഞ്ജുവാര്യര്‍ ആയിരുന്നു.

ManjuWarrier Team

അത്തരമൊരു അവസരം തേടിയെത്തിയതിലുള്ള സന്തോഷവും മഞ്ജു പങ്കുവച്ചിരുന്നു അതിനു ശേഷം ലണ്ടൻ നഗരം ചുറ്റി കറങ്ങുന്നതിനിടയില്‍ താരങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. ഏതായാലും ഈ മനോഹര ദൃശ്യങ്ങൾ പകർത്തിയ ഈ ലാവെൻഡർ പൂക്കൾ നിറഞ്ഞ പൂന്തോട്ടം കാണുമ്പോൾ സിനിമകളിലെ റൊമാന്റിക് സോങ്‌സിന് പറ്റിയ ലൊക്കേഷൻ ആണെന്ന് തോന്നിപോകും.

ManjuWarrier
Aswathy

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

9 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

9 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

10 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

11 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

13 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

15 hours ago