ഒൻപതാം ക്ലാസ്സുകാരി മഞ്ജുവിന്റെ ഒരു പഴയ പത്ര കട്ടിങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരെ പറ്റിയുള്ള വാർത്തകൾ മാത്രമാണ് ഇപ്പോൾ എങ്ങും. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ താരം നേടിയെടുത്ത സ്ഥാനം ചെറുതൊന്നും അല്ല. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നത്തെ യുവനടിമാരിൽ ഒരു പടി മുന്നിലാണ് മഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും. ചെയ്യുന്ന സിനിമകൾ എല്ലാം സൂപ്പർഹിറ്റുകൾ ആകുന്നത് കൊണ്ട് ഭാഗ്യ നടി എന്ന പേരും മഞ്ജുവിന് സ്വന്തം. തമിഴിൽ അസുരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജുവിന് അഭിനയിച്ച ഒറ്റ ചിത്രം കൊണ്ട് തന്നെ തമിഴ് പ്രേക്ഷകരുടെയും മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. മലയാളത്തിലേത് പോലെ തന്നെ തമിഴ് നാട്ടിലും ആരാധകർ ഏറെയാണ് ഈ താരത്തിന് ഇപ്പോൾ.

കലോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിച്ചേർന്ന മഞ്ജുവിനെ രണ്ടു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പിന്നീട് സിനിമയിൽ നിന്നും കുറച്ച് നാളത്തേക്ക് മാറി നിന്നെങ്കിലും പിന്നീട് ഉള്ള തിരിച്ചു വരവ് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടി കൊണ്ടായിരുന്നു .

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് മഞ്ജുവിന്റെ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള ഒരു പത്ര കട്ടിങ് ആണ്. കേന്ദ്ര മനുഷ്യ ശേഷി വകുപ്പിന്റെ നാഷണൽ ടാലന്റ് സെർച്ച് ആൻഡ് ട്രെയിനിങ് സ്കോളർഷിപ് നേടിയ സമയത്ത് പത്രങ്ങളിൽ വന്ന വാർത്ത ആണിത്. കണ്ണൂർ ചിന്മയ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു മഞ്ജു അന്ന്. രണ്ടു വര്ഷം തുടർച്ചയായി സംസ്ഥാന കലാതിലക പട്ടം മഞ്ജു നേടി

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago