നിങ്ങളായിരിക്കുന്നതിന് നന്ദി!!! അജിത്തിനൊപ്പമുള്ള ചിത്രങ്ങളുമായി മഞ്ജു വാര്യര്‍

മഞ്ജു വാര്യരും അജിത്തും പ്രധാന വേഷത്തിലെത്തിയ ‘തുനിവ്’ തിയേറ്ററുകളിലെത്തി യിരിക്കുകയാണ്. ബുധനാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘തുനിവ്’. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. മഞ്ജുവാര്യര്‍ ആക്ഷന്‍ റോളിലാണ് ചിത്രത്തിലെത്തിയിരിക്കുന്നത്. അജിത്തിനൊപ്പം തന്നെ നിറഞ്ഞ കൈയ്യടിയാണ് ലേഡി സൂപ്പര്‍ സ്റ്റാറും നേടുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു. ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ചിത്രം മികച്ച പ്രതികരണം നേടുമ്പോള്‍ പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. അജിത്തിനൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു ഷെയര്‍ ചെയ്തിരിക്കുന്നത്. ‘നിങ്ങളായിരിക്കുന്നതിനു നന്ദി,’ എന്ന് പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിട്ടുള്ളത്.

തുനിവ് ഷൂട്ടിനിടെ അജിത്തിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്രയിലും പങ്കെടുത്തിരുന്നു മഞ്ജു വാര്യര്‍. ബൈക്ക് യാത്രകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് അജിത്ത് സര്‍. ഒരു ദിവസം അദ്ദേഹം വന്ന് ട്രിപ്പ് പോകുന്ന കാര്യം എന്നോട് പറഞ്ഞു. ഞങ്ങള്‍ക്കൊപ്പം വരുന്നുണ്ടോയെന്നും ചോദിച്ചു. വെറുതെ ചോദിച്ചതാണെന്നാണ് ഞാന്‍ വിചാരിച്ചത് പക്ഷെ ബൈക്കും മറ്റും റെഡിയായപ്പോള്‍ സാര്‍ വന്ന് ഈ ദിവസം പോകാമെന്നും പറയുകയായിരുന്നെന്നും മഞ്ജു പറഞ്ഞിരുന്നു.

അജിത്തിനോട് വളരെ അടുത്തു നില്‍ക്കുന്നവര്‍ മാത്രം ഉള്‍പ്പെട്ട ആ ട്രിപ്പില്‍ താനുമുണ്ടായതില്‍ സന്തോഷം തോന്നി. കാറില്‍ മുന്‍പ് ആ വഴികളിലൂടെ പോയിട്ടുണ്ടെങ്കിലും ബൈക്കില്‍ പോയത് ഒരു പ്രത്യേക അനുഭവമായിരുന്നു. ടെന്റിലും പകുതി പണി തീര്‍ന്ന ഹോട്ടലിലുമൊക്കെയാണ് തങ്ങള്‍ താമസിച്ചതെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

12 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

13 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

15 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

23 hours ago