പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ചതുർമുഖത്തിന്റെ പത്രസമ്മേളനം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മീറ്റിങ്ങിനായി കിടിലൻ ലുക്കിൽ ആണ് മഞ്ജു എത്തിയത്. മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടു പോയി എന്നതാണ് സത്യം. നിരവധി പേരാണ് മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ടു പ്രശംസകളുമായി വന്നത്.
നാൽപ്പത്തി രണ്ടാം വയസിലും ഇരുപത്തി രണ്ടുകാരിയുടെ സൗന്ദര്യവും ചുറുചുറുക്കുമാണ് മഞ്ജുവിന്. ഇങ്ങനെ ദിനം പ്രതി കൂടുതൽ സുന്ദരിയായി വരുന്നതിന്റെ രഹസ്യം എന്താണെന്ന് മഞ്ജുവിനോട് പലരും തിരക്കിയിട്ടുണ്ട്. എന്നാൽ അപ്പൊഴെലം മഞ്ജു മനോഹരമായ ചിരി മാത്രമാണ് അതിന് മറുപടിയായി നൽകിയത്. എന്നാൽ ഇപ്പോൾ മഞ്ജുവിന്റെ ഒരു പഴയ അഭിമുഖം ആണ് ശ്രദ്ധ നേടുന്നത്.എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് അവതാരക ചോദിച്ചപ്പോൾ മഞ്ജു പറഞ്ഞ മറുപടിയാണ് ചർച്ചയാകുന്നത്.
നമ്മുടെ സൗന്ദര്യം എന്ന് പറയുന്നത് നമ്മൾ ചെയ്യുന്ന പ്രവർത്തി ആണെന്നും നമ്മുടെ പ്രവർത്തികളുടെ ഫലമാണ് നമ്മുടെ വ്യക്തിത്വത്തിലും പ്രതിഫലിക്കുന്നത് എന്നതുമാണ് മഞ്ജു പറഞ്ഞത്. നമ്മൾ ചെയ്യുന്ന നല്ല പ്രവർത്തികൾ ആണ് യാഥാർത്ഥയിൽ നമ്മുടെ സൗന്ദര്യം എന്നും അതിന്റെ തിളക്കം ആണ് നമ്മുടെ വ്യക്തിത്വത്തിലും കാണുന്നതെന്നുമാണ് മഞ്ജു പറഞ്ഞത്. നമ്മൾ മറ്റൊരാൾക്ക് സഹായം ചെയ്യുമ്പോൾ അവരുടെ വിഷമങ്ങൾ കേൾക്കാൻ മനസ്സ് കാണിക്കുകയും കൂടെ നിൽക്കുകയും ചെയ്യുമ്പോഴെല്ലാം നമ്മുടെ സൗന്ദര്യം കൂടുകയാണ് ചെയ്യുന്നത്. യഥാർത്ഥ സൗന്ദര്യം വേണ്ടത് നമ്മുടെ വ്യക്തിത്വത്തിനാണ് എന്നും മഞ്ജു പറഞ്ഞു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…