നഷ്ടപ്പെടുത്തിയതോർത്ത് ഒരുപാട് നിരാശ ഉണ്ട് ; മഞ്ജുവിന്റെ വാക്കുകൾ വൈറലാകുന്നു !

ദിലീപ് നായകനായി എത്തിയ സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറിയ താരമാണ് മഞ്ജു വാര്യർ. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിൽ അഭിനയിച്ച താരത്തെ തേടി മികച്ച അവസരങ്ങളാണ് വന്നതും. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിക്കുന്നത്. തുടർന്ന് സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. എന്നാൽ നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരികയായിരുന്നു.

എന്നാൽ ഇന്നിപ്പോൾ മഞ്ജു നഷ്ടപ്പെടുത്തിയ ഒരു കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചന്ദ്രലേഖയിൽ നടി പൂജ ബത്ര ചെയ്ത കഥാപാത്രമായ ലേഖയ്ക്കായി ആദ്യം പരിഗണിച്ചത് മഞ്ജുവിനെ ആയിരുന്നു. എന്നാൽ നടിയെ ബന്ധപ്പെടാൻ സാധിക്കാതെ വന്നത്തോടെ ആ കഥാപാത്രം പൂജ ബത്രയിലേയ്ക്ക് എത്തുകയായിരുന്നു. സംവിധായകൻ പ്രിയദർശനാണ് അടുത്തിടെ ഇക്കാര്യം വെളപ്പെടുത്തിയത്. ലേഖയായി അഭിനയിക്കാൻ കഴിയാതിരുന്നതിൽ ഏറെ നിരാശയുണ്ട് എന്നായിരുന്നു മഞ്ജു പിന്നീട് പ്രതികരിച്ചത്.മരയ്ക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംവിധായകൻ മഞ്ജുവിനോട് ഇക്കാര്യം പറയുന്നത്. ഏകദേശം100 ൽ അധികം ദിവസം ചന്ദ്രലേഖ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരയ്ക്കാർ അറബി കടലിന്റെ സിംഹത്തിൽ മഞ്ജു ഒരു പ്രധാന വേഷത്തിൽ എത്തുകയാണ്. ജാക്ക് ആൻഡ് ജിൽ,കയറ്റം,ലളിതം സുന്ദരം,പടവെട്ട്‌, മേരി ആവാസ് സുനോ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

6 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

7 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

8 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

11 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

14 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

15 hours ago