സംയുക്ത വർമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ ;നടിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നായികമാരിൽ ഒരാളാണ് സംയുക്ത വർമ്മ. വിവാഹശേഷം അഭിനയത്തിൽ നിന്നും താരം  വിട്ടു നിൽക്കുകയാണെങ്കിലും സംയുക്ത വർമ്മയോട് ആരാധകർക്കുള്ള സ്നേഹത്തിൽ ഒരു കുറവും വന്നിട്ടില്ല.  സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് സംയുക്ത. നടിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ മിക്കപ്പോഴും വൈറലായി മാറാറുമുണ്ട്. കഴിഞ്ഞ ദിവസമാണ് സംയുക്ത തന്റെ നാൽപ്പത്തിനാലാം പിറന്നാൾ ​ഗംഭീരമായി ആഘോഷിച്ചത്. സംയുക്ത വർമ്മയുടെ കുടുംബാംഗവും നടിയുമായ ഊർമിള ഉണ്ണി അടക്കമുള്ള നിരവധി താരങ്ങൾ സംയുക്ത വർമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു.
എന്നാൽ കൂട്ടത്തിൽ ഒരാളുടെ മാത്രം പിറന്നാൾ ആശംസ ആരാധകർക്ക് മിസ് ചെയ്തിരുന്നു. നടി മഞ്ജു വാര്യരുടേത് ആയിരുന്നു അത്. സംയുക്ത വർമ്മയുടെ അടുത്ത സുഹൃത്താണ് മഞ്ജു വാര്യർ. ഇടയ്ക്കിടെ ഇരുവരും ഒരുമിച്ച് ​ഗീതു മോഹൻദാസിന്റെ ഫ്ലാറ്റിലേക്ക് വിസിറ്റ് നടത്തുകയും അവിടെ നിന്നുള്ള സൗഹൃദ സംഭാഷണങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുകയുമെല്ലാം ചെയ്യാറുണ്ട്. ഇപ്പോഴിതാ അൽപം വൈകിയാണെങ്കിലും പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംയുക്തയ്ക്ക് ഏറ്റവും സന്തോഷകരമായ ഒരു വർഷം ആശംസിക്കുന്നു. നിനക്കെന്റെ ലോഡ് കണക്കനും ടൺ കണക്കിനും സ്നേഹം. ഹാപ്പി ബർത്ത്ഡേ’, എന്നാണ് പ്രിയകൂട്ടുകാരിക്ക് പിറന്നാൾ ആശംസ നേർന്ന് മഞ്ജു വാര്യർ കുറിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സംയുക്തയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് മഞ്ജു ആശംസ അറിയിച്ചത്.

സിനിമയിലെ സംയുക്തയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇടയ്ക്കിടെ ഒരുമിച്ചു കൂടുകയും സന്തോഷങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട് ഇവർ. മുൻപ് പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി മാറിയിട്ടുള്ളതാണ്. ഇവരുടെ സൗഹൃദം കാണുന്നതേ ഒരു ആനന്ദമാണെന്നാണ് ആരാധകർ പറയാറുള്ളത്. അതേ സമയം, തനിക്ക് പിറന്നാൾ ആശംസകൾ നേർന്നവർക്കെല്ലാം സ്നേഹത്തിന്റെ ഭാ​ഷയിൽ നന്ദി അറിയിച്ച് സംയുക്ത കഴിഞ്ഞ ദിവസം എത്തിയിരുന്നു. കുറച്ച് പിറന്നാൾ സ്പെഷ്യൽ ചിത്രങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് നടി നന്ദി അറിയിച്ചത്. നിങ്ങളുടെ എല്ലാം സ്‌നേഹം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി എന്ന് സംയുക്ത കുറിച്ചു. കസവ് സാരിയില്‍ തലയ്ക്ക് കൈ വച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളും ബിജു മേനോനൊപ്പമുള്ള ഒരു ചിത്രവുമാണ് സംയുക്ത പങ്കുവെച്ചത്.

കമന്റ് ബോക്സ് ഓഫാക്കികൊണ്ട് പങ്കുവെച്ച ഈ പോസ്റ്റിൽ താരങ്ങളടക്കം നിരവധി പേർ ലൈക്ക് ചെയ്തിട്ടുണ്ട്. അതേസമയം സിനിമയിൽ തിരക്കുള്ള നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിജു മേനോനുമായുള്ള താരത്തിന്റെ വിവാഹം. തുടർന്ന് അഭിനയം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു നടി. അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തിയെങ്കിലും സിനിമയിൽ നിന്ന് ഇപ്പോഴും അകലം പാലിച്ചു നിൽക്കുകയാണ് സംയുക്ത വർമ്മ. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ്മ സിനിമയിൽ അഭിനയിച്ചത്. അതിനിടെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഹിറ്റ് സിനിമകളിൽ നായികയാകാനും സംയുക്ത വർമ്മയ്ക്ക് കഴിഞ്ഞു.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago