ഒരുപാട് സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസ്സില്‍ കുടിയേറിയ പ്രിയ താരം ഭാവനയുടെ പിറന്നാള്‍ ദിനമാണ് ഇന്ന്. താരത്തിന് ജന്മദിനാശംസകള് നേര്‍ന്ന് സുഹൃത്തുക്കളും ആരാധകരും സിനിമാ രംഗത്തെ മറ്റ് പ്രമുഖരും എത്തുമ്പോള്‍ നടി മഞ്ജുവാര്യറുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് മഞ്ജു. ഇരുവരും ചേര്‍ന്ന് എത്തുന്ന ഫോട്ടോ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാാറുണ്ട്.
ഇപ്പോഴിതാ ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റില്‍ സംയുക്ത വര്‍മ്മയേയും കാണാം. കുറച്ച് മങ്ങിയ ചിത്രമാണ് ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. പക്ഷേ, ചിത്രം മങ്ങിയതാണെങ്കിലും വികാരങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് മഞ്ജു കുറിച്ചു. പിറന്നാള്‍ ദിനാശംസകള്‍ ഭാവന..!! എനിക്കറിയാവുന്നതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.. അത് നിനക്ക് അറിയാം എന്നും എനിക്ക് എനിക്കറിയാം എന്നുമാണ് മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ പോസ്റ്റിന് അടിയില്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. അതസമയം, താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധകര്‍ക്ക് കഴിഞ്ഞ ദിവസം മറ്റൊരു സന്തോഷ വാര്‍ത്ത കൂടി അറിയാന്‍ സാധിച്ചിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭദ്രന് സംവിധാനം ചെയ്യുന്ന ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന പ്രധാന കഥാപാത്രമായി എത്തുന്നത്. ഷെയ്ന് നിഗവും തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ആണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രമാണ് ഭാവനയുടേതായി പ്രഖ്യാപിക്കപ്പെട്ട ആദ്യ മലയാള സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന മലയാളത്തില്‍ സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…