താടി വടിച്ചപ്പോൾ ആരാണെന്ന് അറിയുന്ന് പോലുമില്ല, അച്ഛനെ പോലെ തന്നെ; തരംഗമായി മഞ്ഞുമ്മല്‍ ബോയ്സിലെ സിജു

തീയറ്ററില്‍ നിറഞ്ഞോടുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. കൊടെക്കനാലിലേക്ക് ട്രിപ്പ് പോയ ആ 11 പേരും സിനിമ കണ്ട് പുറത്ത് ഇറങ്ങിയാലും നെഞ്ചില്‍ അവശേഷിക്കുമെന്നാണ് പലരും അഭിപ്രായം പങ്കുവയ്ക്കുന്നത്. ഓരോ കഥാപാത്രവും അത്രയും മികച്ചതാക്കാൻ അഭിനയിച്ച എല്ലാവര്‍ക്കും സാധിച്ചിരുന്നു. അങ്ങനെ മത്സരിച്ച് അഭിനയിച്ച 11 പേരില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു സിജു. എന്നാല്‍, സിജു ആരാണെന്ന് പ്രേക്ഷകര്‍ക്ക് പെട്ടെന്ന് അങ്ങ് പിടിക്കിട്ടി കാണില്ല.

സംവിധായകനും നടനുമായ ജീൻ പോള്‍ ലാല്‍ ആണ് സിജുവായി എത്തി അമ്പരിപ്പിച്ചത്. താടിയെടുത്ത് ജീൻ പോള്‍ എത്തിയതോടെയാണ് പലര്‍ക്കും തിരിച്ചറിയാൻ സാധിക്കാതെ പോയത്. ചിത്രത്തിലെ ഏറ്റവും ലൌഡ് ആയിട്ടുള്ള കഥാപാത്രയമായിരുന്നു ബാലു വർഗീസ് അവതരിപ്പിച്ച സിക്സൻ. സിക്സന്റെ ചേട്ടൻ സിജു ആയിട്ടാണ് ജീൻ പോള്‍ ചിത്രത്തിലെത്തിയത്. ആരെയും കൂസാത്ത, പേടിക്കാത്ത, നെഞ്ചും വിരിച്ച്‌ എന്തിനെയും നേരിടുന്ന കഥാപാത്രമായി ജീൻ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

2006ല്‍ കൊടൈക്കനാലില്‍ നടന്ന ഒരു യഥാർത്ഥ സംഭവമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന പേരില്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രം. തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോള്‍ ലാല്‍, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാൻ, അരുണ്‍ കുര്യൻ, വിഷ്ണു രഘു തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ അണിനിരന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Anu

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

10 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

11 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

11 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

11 hours ago