പ്രേമലുവിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സും തെലുങ്കിലേക്ക്!!

മലയാള സിനിമ ഇപ്പോള്‍ കടന്നുപോകുന്നത് സുവര്‍ണ കാലത്തിലൂടെയാണ്. ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ് മലയാള ചിത്രങ്ങള്‍. അടുത്തിടെ ഇറങ്ങിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റാണ് യുവതാരങ്ങള്‍ പ്രധാന കഥാപാത്രമായെത്തിയ ചിദംബരം ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ഥ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ഹൃദയങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല തമിഴകത്തും മഞ്ഞുമ്മല്‍ ബോയ്‌സ് ശ്രദ്ധ നേടുകയാണ്.

കൊടൈക്കനാലിലേക്ക് ടൂര്‍ പോയ മഞ്ഞുമ്മലിലെ യുവാക്കളും അവരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം. ചിത്രം ബോക്‌സോഫീസില്‍ വന്‍ ഹിറ്റായി മുന്നേറുകയാണ്. ആഗോള ബോക്‌സോഫീസിലും ചിത്രം തകര്‍ക്കുകയാണ്.

തമിഴകത്ത് മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യതയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ഷോകളും ടിക്കറ്റ് വില്പനയും നേടിയ മലയാള സിനിമയും മഞ്ഞുമ്മല്‍ ബോയ്‌സാണ്.

ഇപ്പോഴിതാ, ചിത്രത്തിനെ സംബന്ധിച്ച് മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ചിത്രം മറ്റൊരു ഭാഷയില്‍ കൂടി മൊഴി മാറ്റുന്നെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് തെലുങ്കിലാണ് എത്തുന്നത്. സംവിധായകന്‍ ചിദംബരം തന്നെയാണ് അറിയിച്ചത്. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിദംബരം ഇക്കാര്യം അറിയിച്ചത്.ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ തെലുങ്ക് റീമേക്ക് ഉടന്‍ റിലീസിനെത്തും. മാര്‍ച്ച് 15ന് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തുന്നത്.

നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തില്‍ എത്തിയ പ്രേമലു തരംഗമായിരിക്കുകയാണ്. ബോക്‌സ്ഓഫീസില്‍ വന്‍ ഹിറ്റായ ചിത്രം പ്രേമലുവും തെലുങ്കിലെത്തിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്നെയാണ് പ്രേമലുവിന്റെ തെലുങ്കു പതിപ്പ് റിലീസ് ചെയ്യുന്നുവെന്ന വാര്‍ത്ത വന്നത്. ഇപ്പോഴിതാ തെലുങ്ക് ട്രെയിലറും എത്തിയിരിക്കുകയാണ്.

Anu

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

44 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

3 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

5 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago