മലയാളത്തിലും തമിഴകത്തും റെക്കോര്‍ഡ് സൃഷ്ടിച്ച മഞ്ഞുമ്മല്‍ ബോയ്സ് തെലുങ്കിലും തേരോട്ടം തുടരുകയാണ്. യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് ടൂര്‍ പോയ സംഘത്തിനുണ്ടായ അസാധാരണ സംഭവങ്ങളും അത്ഭുതരക്ഷപ്പെടലുമാണ് ചിത്രം പറയുന്നത്.
തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്നലെ മുതലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. ആദ്യ ദിനം പിന്നിടുമ്പോള്‍ തന്നെ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റുപോയ തെലുങ്ക് ഡബ്ബ് ചെയ്ത മലയാളം ചിത്രം എന്ന റെക്കോര്‍ഡ് മഞ്ഞുമ്മല്‍ ബോയ്സിനാണ്.
സിനിമയുടെ തെലുങ്ക് വിതരണക്കാരായ മൈത്രി മൂവീ മേക്കേഴ്സ് ആണ് ഇക്കാര്യം പങ്കുവച്ചത്. ആദ്യദിനത്തില്‍ ബുക്ക് മൈ ഷോയിലൂടെ 34.47 K ടിക്കറ്റുകളാണ് വിറ്റുപോയി, ‘ഓള് ടൈം റെക്കോര്‍ഡുമായി ബോയ്സ് അവരുടെ യാത്ര തുടങ്ങി’ എന്നാണ് മൈത്രി മൂവി മേക്കേഴ്സ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
തെലുങ്ക് പ്രേക്ഷകരെല്ലാം ചിത്രത്തിനെ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച അഭിപ്രായമാണ് ചിത്രത്തിനെ കുറിച്ച് സോഷ്യലിടത്ത് നിറയുന്നത്. ‘ചെറിയ ബഡ്ജറ്റില്‍ മികച്ച ക്വാളിറ്റി സിനിമകള്‍ ഒരുക്കുന്നതില്‍ മലയാളം സിനിമയാണ് ഏറ്റവും മികച്ചത്’ എന്നാണ് ഒരു കമന്റ്.’മികച്ച സര്‍വൈവല്‍ ത്രില്ലറുകളില്‍ ഒന്ന്’, ‘സൗഹൃദത്തെ ഏറ്റവും ഭംഗിയായി കാണിച്ച ചിത്രം’, ‘രണ്ട് തവണ ഈ സിനിമ കണ്ടു, ഗംഭീരം’ എന്നൊക്കെയാണ് ചിത്രത്തിനെ കുറിച്ച് പ്രേക്ഷകലോകം പറയുന്നത്.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…