Film News

‘മഞ്ഞുമ്മൽ ബോയ്സ്’ ഇനിയും ഓ ടി ടി യിൽ! റിലീസ് തീയതി പ്രഖ്യാപിച്ചു

ചിദമ്പരം സംവിധാനം ചെയ്യ്ത മഞ്ഞുമ്മൽ ബോയ്സ് തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം ആയിരുന്നു ലഭിച്ചത്, ഇപ്പോൾ ആരാധകർക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്, ചിത്രം ഓ ടി യിൽ റീലിസ് ചെയ്യുന്നു, മെയ് 3  നെ ഡിസ്‌നി പ്ലസ് ഹോട്സ്റ്ററിലാണ് സ്‌ട്രീമിംഗ്‌ ആരംഭിക്കുന്നത്, ഫെബ്രുവരി 22  നെ ആയിരുന്നു ചിത്രം തീയറ്ററുകളിൽ റീലിസ് ചെയ്യ്തത്, ചിത്രം 200 കോടി നേട്ടത്തിന് പുറമെ എല്ലാ ഇന്ത്യൻ സംസഥാനങ്ങളിൽ നിന്നും 10 കോടിയിലധികം കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മൽ

ഇപ്പോളും ചിത്രം ചില സ്ഥലങ്ങളിൽ ഹൌസ് ഫുൾ ആയി ഓടുകയാണ്, നിരവധി ചിലച്ചിത്ര നിരൂപകരും, സെലിബ്രറ്റികളും ഈ ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു, എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്തു നിന്നും കുറെ യുവാക്കൾ ടൂർ പോകുന്നതും അവർ കൊടൈക്കനാലിൽ എത്തിയതും അവിടെ ഗുണ കേവിൽ അവരിൽ ഒരാൾ കുടുങ്ങുന്നതും , തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമായി കാണിക്കുന്നത്

മലയാളത്തിൽ ഇതുവരെയും ഇറങ്ങിയ സർവൈവൽ ചിത്രങ്ങളെ അട്ടിമറിക്കുന്ന രീതിയിലുള്ള മേക്കിങ് ആണ് ചിദംബരം ഈ ചിതൃത്തത്തിൽ കാഴ്ച്ച വെച്ചിരിക്കുന്നത്,

 

Suji