ദുരൂഹതകള്‍ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ട്രെയ്‌ലര്‍; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തിയേറ്ററുകളിലെത്തുന്നു

ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ഫെബ്രുവരി 22 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. ദുരൂഹതകള്‍ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്ന് മില്യണിലധികം കാഴ്ചക്കാര്‍ കണ്ട ട്രെയിലര്‍ ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ്ങിലാണ്. ഗുണാ കേവ്‌സും അതിനോടനുബന്ധിച്ച് നടന്ന യഥാര്‍ത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’.

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രികരിച്ചത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് നിര്‍മ്മാതാക്കള്‍.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് അഭിമുഖിക്കേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം സംഗീതവും പശ്ചാത്തലസംഗീതവും പകരുന്ന ചിത്രത്തില്‍ നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍: ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ്: ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറെക്ടര്‍: ഗണപതി, വസ്ത്രാലങ്കാരം: മഹ്‌സര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: വിക്രം ദഹിയ, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍&മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Ajay

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

11 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

19 hours ago