കേരളത്തിലെ ശരാശരി അമ്മമാരുടെ ജീവിതമാണ് കുട്ടിയമ്മ, നിങ്ങളുടെ അടുത്ത് ഉണ്ട് ഈ കുട്ടിയമ്മ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. അടുത്തിടെ താരം പങ്കുവെച്ച തന്റെ പുതിയ ഫാമിന്റെ വീഡിയോ വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷൻ സീരിയലുകളിലും താരം തന്റെ കഴിവ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. 1991 ൽ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലൂടെയാണ് മഞ്ജു അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. പിന്നീടങ്ങോട്ട് നാൽപ്പതോളം സിനിമകളിലും അത് പോലെ തന്നെ സീരിയലുകളിലും നിറ സാനിദ്യം ആയി താരം മാറി.

2011 മുതൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന തട്ടിം മുട്ടി൦ എന്ന ടെലിവിഷൻ സീരിയലിൽ മോഹനവല്ലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു വരുകയാണ് മഞ്ജു. പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ഉള്ളത്. ഒരു വീട്ടിൽ നടക്കുന്ന പച്ചയായാ വിഷയങ്ങൾ സ്വാഭാവികമായി അവതരിപ്പിക്കുന്നത് കൊണ്ട് പരമ്പര വളരെ പെട്ടന്ന് കുടുംബ പ്രേഷകരുടെ പ്രിയം പിടിച്ചു പറ്റി. അത് പോലെ തന്നെ നർമ്മം കലർന്ന അഭിനയം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന മഞ്ജുവും പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറി.

മഞ്ജുപിള്ള അഭിനയിച്ച ഹോം സിനിമ ഏറെ ശ്രദ്ധ നേടുകയാണ്, വളരെ മികച്ച പ്രകടമാണ് മഞ്ജുപിള്ള ചിത്രത്തിൽ കാഴ്ച്ച വെച്ചത്, ഇപ്പോൾ മഞ്ജുപിള്ളയെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, ഹോം സിനിമയിൽ മഞ്ജു അഭിനയിച്ച കുട്ടിയമ്മ എന്ന വേഷത്തെകുറിച്ചാണ് ആരാധകൻ പറയുന്നത്. ങ്ങളുടെയെല്ലാം തൊട്ടടുത്ത്‌, നിങ്ങൾ കുട്ടിയമ്മയെ കണ്ടിട്ടുണ്ടാവും. അത്‌ നിങ്ങളുടെ അമ്മയാണ്‌. കേരളത്തിലെ ശരാശരി അമ്മമാരുടെ ജീവിതമാണ്‌ കുട്ടിയമ്മ. എന്നാണ് പോസ്റ്റിൽ പറയുന്നത്.

പോസ്റ്റ് ഇങ്ങനെ,ഒളിവർ ട്വിസ്റ്റും ചാൾസും ആന്റണിയും അപ്പച്ചനുമൊക്കെ നിങ്ങൽ ജീവിതത്തിൽ പലരിലും കണ്ട്‌ മറന്ന ജീവിതങ്ങളാണ്‌. എന്നാൽ നിങ്ങളുടെയെല്ലാം തൊട്ടടുത്ത്‌, നിങ്ങൾ കുട്ടിയമ്മയെ കണ്ടിട്ടുണ്ടാവും. അത്‌ നിങ്ങളുടെ അമ്മയാണ്‌. കേരളത്തിലെ ശരാശരി അമ്മമാരുടെ ജീവിതമാണ്‌ കുട്ടിയമ്മ. നിങ്ങൾക്ക്‌ ഭക്ഷണമുണ്ടാക്കിത്തരുന്ന, അപ്പുറത്ത്‌ നിന്നേ വന്ന് റൂമിലെ ഫാൻ ഓണാക്കിത്തരുന്ന, നിങ്ങൾ നന്നാവണമെന്ന് മാത്രം ആഗ്രഹിക്കുന്ന, നിങ്ങളുടെ സങ്കടങ്ങളിൽ ഒരുപാട്‌ വേദനിക്കുന്ന, നിങ്ങളോട്‌ ചില തമാശകളൊക്കെ കാണിക്കുന്ന, നിങ്ങൾക്ക്‌ ധൈര്യമായി എന്ത്‌ തമാശയും പറയാൻ പറ്റുന്ന നിങ്ങളുടെ അമ്മ അത്രമാത്രം അടിപൊളിയാണ്‌ മഞ്ചുപിള്ളയുടെ കുട്ടിയമ്മ. ഇന്ദ്രൻസ്‌ ചേട്ടനൊപ്പം നിർത്തി പറയേണ്ട വേഷം തന്നെയാണ്‌ കുട്ടിയമ്മ. അവർക്ക്‌ ഇനിയും ഒരുപാട്‌ നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ

Rahul

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

14 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

26 mins ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

36 mins ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

42 mins ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

49 mins ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

56 mins ago