മനോജിന്റെ രോഗ വിവരം കേട്ട് മമ്മൂക്ക അയച്ച മെസേജ്…!! ആദിത്യന്‍ വിളിച്ച് കരഞ്ഞു…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തന്റെ സാന്നിധ്യം അറിയിച്ച നടനാണ് മനോജ് കുമാര്‍. ചലച്ചിത്ര താരം ബീന ആന്റണിയുടെ ഭര്‍ത്താവാണ് മനോജ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തെ ബാധിച്ച ഒരു അസുഖത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. വാര്‍ത്തകളില്‍ എല്ലാം മനോജിന് സംഭവിച്ച രോഗവിവരം നിറഞ്ഞു നിന്നു. പ്രേക്ഷകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വളരെയധികം ഉള്ളുലച്ച ഒരു വാര്‍ത്തയായിരുന്നു അത്. ബെല്‍സ് പള്‍സി എന്ന അസുഖം ബാധിച്ചതിനെ കുറിച്ച് താരം തന്നെയാണ് നത്‌റെ പ്രേക്ഷകരോട് തുറന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചത്. സംഭവം സോഷ്യല്‍ മീഡിയയില്‍ എല്ലാം വൈറലായി മാറി.

അസുഖം ബാധിച്ച ശേഷം മുഖത്തിന്റെ ഒരുവശം കോടിപ്പോയ അവസ്ഥയില്‍ ആയിരുന്നു താരം ഉണ്ടായിരുന്നത്. നവംബറിലാണ് താരത്തിന് ഈ രോഗം ബാധിച്ചത്. ഇപ്പോഴിതാ താന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് എന്നാണ് ഇപ്പോള്‍ നടന്‍ അറിയിച്ചിരിക്കുന്നത്. താന്‍ തൊണ്ണൂറു ശതമാനത്തോളം പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തി എന്നാണ് മനോജ് യൂട്യൂബ് ചാനലിലൂടെ പറയുന്നത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും നന്ദിയും അദ്ദേഹം പറയുന്നുണ്ട്. ഒപ്പം തന്റെ പ്രിയ സുഹൃത്ത് ആദിത്യനും മമ്മൂട്ടിയും വിളിച്ചതിനെ കുറിച്ചും ബന്ധുക്കള്‍ വേദനിച്ചതിനെ കുറിച്ചും മനോജ് കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നു. മനോജിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. എന്റെ വിവരം അറിഞ്ഞിട്ട് നിരവധി ആളുകളാണ് വിളിച്ചു സംസാരിച്ചത്. ഞെട്ടിപ്പോയി.

നമ്മളോടുള്ള നിങ്ങളുടെ സ്നേഹം കാണുമ്പൊള്‍ ശരിക്കും സന്തോഷമായി. ഇങ്ങനെയൊക്കെ വന്നതുകൊണ്ടാണല്ലോ ഇതൊക്കെ, ഈ സ്നേഹം ഒക്കെ തിരിച്ചറിയാന്‍ ആകുന്നത്. എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്. വീഡിയോ കണ്ടിട്ട് ആദിത്യന്‍ വിളിച്ചു പറഞ്ഞു ഞാന്‍ കരഞ്ഞു പോയെന്നു. മമ്മൂക്കയുടെ മെസേജ് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹവുമായി ഒന്നോ രണ്ടോ പടങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഈ വിവരം അറിഞ്ഞിട്ടാകാം എനിക്ക് അദ്ദേഹം മെസേജ് അയച്ചത്. തിരികെ മെസേജ് അയച്ചപ്പോള്‍ എന്നോട് വിഷമിക്കണ്ട എന്നും പറഞ്ഞു ആശ്വസിപ്പിച്ചു. അമ്മയുടെ മീറ്റിങ്ങിനു ചെന്നപ്പോള്‍ ബീനയോടും അദ്ദേഹം എന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. ഒരുപാട് ആളുകള്‍ ആണ് വിളിച്ചത്. വിളിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ തന്നത് വലിയ ഊര്‍ജ്ജമാണ്. ചങ്കിലാണ് നിങ്ങള്‍ ഓരോരുത്തരും എന്നും മനോജ് കൂട്ടിച്ചേര്‍ക്കുന്നു.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago