’14 വർഷമായി അത്താഴം കഴിക്കാറില്ല’; ബോളിവുഡ് താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി സിനിമലോകം

അഭിനയ പ്രതിഭ കൊണ്ട് വിസ്മയിപ്പിക്കുന്ന അഭിനേതാക്കളോട് പ്രേക്ഷകർക്ക് എപ്പോഴും പ്രേക്ഷകർക്ക് പ്രത്യേക സ്നേഹമുണ്ടാകും. ബോളിവുഡ് അത്തരത്തിൽ മനം കവർന്ന താരമാണ് മനോജ് ബാജ്പേയി. മൂന്ന് പതിറ്റാണ്ട് നീളുന്ന അഭിനയജീവിതത്തിലൂടെ അദ്ദേഹം രാജ്യമാകെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. അമ്പത്തിനാല് വയസായിട്ടും ഇപ്പോൾ ഫിറ്റ്നസ് കൊണ്ടും മനോജ് ബായ്പേയി അമ്പരിപ്പിക്കുന്നുണ്ട്. ഏറെക്കാലമായി താൻ പിന്തുടരുന്ന ഒരു നിഷ്ഠയെക്കുറിച്ചാണ് അദ്ദേഹം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ 14 വർഷമായി താൻ അത്താഴം കഴിക്കാറില്ല എന്നുള്ള സത്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ശരീരഭാരത്തിൻറെയും രോഗങ്ങളുടെയുമൊക്കെ കാര്യമെടുത്താൽ ഏറ്റവും വലിയ ശത്രു ആഹാരമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ‘നിങ്ങൾ അത്താഴം ഒഴിവാക്കുന്ന പക്ഷം പല രോഗങ്ങളിൽ നിന്നും നിങ്ങളെ നിങ്ങൾക്ക് രക്ഷിക്കാനാവും. ഭക്ഷണം ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഭക്ഷണം കുറച്ചത്. അത് എന്തുകൊണ്ടാണെന്ന് നിങ്ങൾ അത്ഭുതപ്പെടും. കാരണം അത്ര നല്ല ഭക്ഷണമാണ് ഉച്ചയ്ക്ക് കഴിക്കുന്നത്’ – മനോജ് ബാജ്പേയി പറഞ്ഞു.

‘ചോറും റൊട്ടിയും, എൻറെ പ്രിയപ്പെട്ട വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ ആയ കൂട്ടാനും അതിനൊപ്പം ഉണ്ടാവും. ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ ഈ ശീലം കൊണ്ട് തനിക്ക് സാധിക്കുന്നുണ്ട്’ – അദ്ദേഹം പറഞ്ഞു. വ്യായാമത്തിനുള്ള പ്രാധാന്യത്തക്കുറിച്ചും അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. “യോ​ഗയും മെഡിറ്റേഷനും ചെയ്യുന്നുണ്ട്. ഒതുങ്ങിയ വയറിൽ മാത്രമല്ല കാര്യം, നിങ്ങളുടെ മാനസികാരോ​ഗ്യവും വളരെ പ്രധാനമാണ്. ശരീരത്തിൻറെ രൂപഘടനയ്ക്കായല്ല ഇതൊക്കെ ചെയ്യുന്നത്. ഒതുങ്ങിയ വയർ വേണമെന്ന് തീരുമാനിച്ചാൽ അത് നേടും. പക്ഷേ അതല്ല എനിക്ക് വേണ്ടത്. കാരണം എനിക്ക് എല്ലാ തരം സിനിമകളും സിരീസുകളും ചെയ്യണം. ശരീരം ഒരു പ്രത്യേക ഷേപ്പിൽ ആക്കിയാൽ എല്ലാ റോളുകളും ചെയ്യാനാവില്ല”, മനോജ് ബാജ്പേയി കൂട്ടിച്ചേർത്തു.

Ajay

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago