ഉണ്ണി മുകുന്ദന് പ്രധാന കഥാപാത്രമായെത്തിയ മാളികപ്പുറം ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി പറയുകയാണ് നടന് മനോജ് കെ ജയന്. ‘രണ്ടോ മൂന്നോ സീനില്‍ മാത്രം വരുന്ന ഒരു കഥാപാത്രമാണ് എന്റെത്. അത് നന്നായി., എന്ന് ആളുകള്‍ വിളിച്ച് പറയുമ്പോഴും,എഴുതി വായിക്കുമ്പോഴും…ഒരുപാട് സന്തോഷമെന്നാണ് താരം ഫെയ്സ്ബുക്കില്‍ കുറിക്കുന്നത്.
താരത്തിന്റെ വാക്കുകള്‍
‘മാളികപ്പുറം” ഒരു ഗംഭീര വിജയത്തിലേക്ക് നീങ്ങുമ്പോള്‍ അതില്‍ ഒരു പാര്‍ട്ട് ആവാന്‍ സാധിച്ചതില്‍ വലിയ സന്തോഷം. രണ്ടോ മൂന്നോ സീനില്‍ മാത്രം വരുന്ന ഒരു കഥാപാത്രമാണ് എന്റെത്. അത് നന്നായി., എന്ന് ആളുകള്‍ വിളിച്ച് പറയുമ്പോഴും, എഴുതി വായിക്കുമ്പോഴും…ഒരുപാട് സന്തോഷം????ദൈവത്തിന് നന്ദി ??എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.. ആശംസകള്‍.
നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്. നാരായം, കുഞ്ഞിക്കൂനന്, മിസ്റ്റര്‍ ബട്ലര്, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് ശശി ശങ്കറിന്റെ മകന് ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന് വിഷ്ണു നാരായണന് നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…