മലയാള സിനിമയിലെ ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടന് മനോജ് കെ ജയന്. നായകനായും സഹനടനായുമെല്ലാം നിരവധി വേഷപ്പകര്‍ച്ചകള്‍ താരം സമ്മാനിച്ചിട്ടുണ്ട്. മൂന്നരപതിറ്റാണ്ടിലധികമായി മലയാള സിനിമാലോകത്ത് താരം സജീവമാണ്.
സിനിമയില്‍ സജീവമായിരിക്കെയായിരുന്നു നടി ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തയായിരുന്നു. മകള്‍ കുഞ്ഞാറ്റ അച്ഛനോടൊപ്പമായിരുന്നു. അച്ഛനോടൊപ്പമാണെങ്കിലും അവധി സമയത്ത് കുഞ്ഞാറ്റ അമ്മയ്ക്കൊപ്പം എത്താറുണ്ട്. കുഞ്ഞാറ്റയുടെ ഏഴാം വയസിലാണ് ഉര്‍വശിയും മനോജ് കെ ജയനും പിരിഞ്ഞത്.
മനോജ് കെ ജയന് ഉര്‍വശിയുമായി വേര്‍പിരിഞ്ഞ ശേഷം ആശയെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കുടുംബവിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ മനോജ് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്.
ആശയ്ക്കൊപ്പം കായലില്‍ കൂടി വള്ളത്തില്‍ സഞ്ചരിക്കുന്ന ഒരു വീഡിയോ ആണ് മനോജ് കെ ജയന് പങ്കുവെച്ചത്. വീഡിയോയ്ക്കൊപ്പം മനോജ് ‘തെക്ക് തെക്ക് തെക്കേ പാടം’ എന്ന പാട്ടും ആലപിക്കുന്നുണ്ട്. ‘ വേമ്പനാട്ട് കായല്‍ തിരകള്‍, വീഡിയോ ഷൂട്ട് ചെയ്തത് എന്റെ കുഞ്ഞ് രാജകുമാരി കുഞ്ഞാറ്റ’ എന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവെച്ചത്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. കമന്റിന് താരം മറുപടിയും നല്‍കുന്നുണ്ട്. താരം നല്‍കിയൊരു മറുപടിയാണ് വൈറലായിരിക്കുന്നത്. ‘ആരാ ചേട്ടാ കൂടെയുള്ളയാള്‍’ എന്നായിരുന്നു ഒരു പെണ്‍കുട്ടിയുടെ കമന്റ്. ‘അയ്യോ എന്റെ ഭാര്യയാണേ’ എന്നായിരുന്നു താരം കമന്റ് ചെയ്തത്. ഒട്ടുമിക്ക കമന്റുകള്‍ക്കും മനോജ് മറുപടിയും നല്‍കിയിട്ടുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…