‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

Follow Us :

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ് മനോജ് കെ ജയന്‍. മൂത്ത മകള്‍ കുഞ്ഞാറ്റയൊത്തുള്ള ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്. ഉര്‍വശിയുമായുള്ള ബന്ധത്തിലെ മകളാണ് കുഞ്ഞാറ്റ എന്ന തേജാ ലക്ഷ്മി. ഇപ്പോഴിതാ കുഞ്ഞാറ്റ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

അച്ഛനോടൊപ്പമുള്ള സ്റ്റൈലന്‍ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ജ്യേഷ്ഠനും അനുജത്തിയും ആണെന്നെ തോന്നുകയുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് രണ്ടുപേരും എത്തിയിരിക്കുന്നത്. മനോജ് കെ ജയന്റെ സ്‌റ്റൈലന്‍ ലുക്ക് കണ്ട് ആരാധകര്‍, പ്രായം റിവേഴ്‌സ് ഗിയറലാണോ എന്നും ചോദിക്കുന്നുണ്ട്.

അമ്മയോടൊപ്പവും കുഞ്ഞാറ്റ എത്താറുണ്ട്. അവധിക്കാലത്തെല്ലാം അമ്മയുടെ കുടുംബത്തിനൊപ്പമായിരുന്നു കുഞ്ഞാറ്റ. കഴിഞ്ഞ ദിവസം ഉര്‍വശിയുടെ പുതിയ ചിത്രം ഉള്ളൊഴുക്കിന്റെ പ്രൊമോഷനും കുഞ്ഞാറ്റ എത്തിയിരുന്നു.