‘അന്നങ്ങനെ തീരുമാനിച്ചത് കൊണ്ട് ഇന്ന് എല്ലാവരും ഹാപ്പി ‘; മക്കൾക്കൊപ്പം മനോജ് കെ ജയന്റെ വീഡിയോ

സിനിമയിൽ നിന്ന് തന്നെ ജീവിത പങ്കാളികളെ കണ്ടെത്തിയവർ നിരവധിയാണ്.  അത്തരത്തിൽ ഒരു കാലത്ത് സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം നയിക്കുകയും പിന്നീട് വേർപിരിയുകയും ചെയ്ത രണ്ടുപേരാണ് മനോജ് കെ ജയനും ഉർവശിയും.ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിക്കുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തവരാണ്. തെന്നിന്ത്യയിൽ നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഉർവശിയുടെ വിവാഹം. ശേഷം മകൾ കുഞ്ഞാറ്റ പിറന്നു. മകൾ വലുതായപ്പോഴേക്കും ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും താരങ്ങൾ പിരിയാൻ തീരുമാനിക്കുകയുമായിരുന്നു. അന്ന് കുഞ്ഞാറ്റയുടെ കസ്റ്റഡി മനോജ് കെ ജയനായിരുന്നു. ഇടയ്ക്ക് അമ്മയ്ക്കൊപ്പം സമയം ചിലവഴിക്കാൻ മകൾ കുഞ്ഞാറ്റ പോകും. ആദ്യം ബന്ധം തകർന്ന് വർഷങ്ങൾ‌ക്ക് ശേഷം ഇരുവരും മറ്റൊരു ജീവിതം തെരഞ്ഞെടുത്ത് സന്തോഷകരമായി ജീവിക്കുകയാണ്. രണ്ട് ഇടങ്ങളിലാണ് കഴിയുന്നതെങ്കിലും അച്ഛന്റേയും അമ്മയുടെയും സ്നേഹവും കരുതലും ഒരുപോലെ കുഞ്ഞാറ്റയ്ക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. മക്കളുടെ സന്തോഷത്തിന് വളരെ അധികം പ്രധാന്യം എന്നും മനോജ് കെ ജയൻ നൽകിയിരുന്നു. രണ്ടാം വിവാഹത്തിൽ ഒരു മകൻ കൂടി മനോജിനുണ്ട്. ഇപ്പോഴിതാ മനോജ് കെ ജയൻ ശിശുദിനാഘോഷങ്ങളുടെ ഭാ​ഗമായി സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോയാണ് ശ്രദ്ധനേടുന്നത്.

 

മൂന്ന് മക്കൾക്കൊപ്പം സന്തോഷത്തോടെ ചിരിച്ച് ഉല്ലസിക്കുന്ന മനോജ് കെ ജയനാണ് ചിത്രത്തിലുള്ളത്. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവരാണ് മനോജിനൊപ്പമുള്ളത്. മക്കൾക്കൊപ്പമുള്ള മനോജിന്റെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മൂന്ന് കുട്ടികളെയല്ല നാല് കുട്ടികളെയാണ് തങ്ങൾ വീഡിയോയിൽ കാണുന്നതെന്നാണ് ചിലർ കുറിച്ചത്. സോഷ്യൽമീഡിയയിൽ ആക്ടീവായ നിൽക്കുന്ന കാര്യത്തിൽ മനോജ് കെ ജയൻ ഒരുപടി മുന്നിലാണ്. മുമ്പും മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള രസകരമായ വീഡിയോകൾ മനോജ് കെ ജയൻ പങ്കിട്ടിരുന്നു. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് മനോജിന്റെ ഭാര്യ കഴിഞ്ഞ കുറച്ച് നാളുകളായി വിദേശത്താണ് താമസം. ഷൂട്ടിങ് തിരക്ക് ഒഴിയുമ്പോൾ മനോജും ഇടയ്ക്ക് അവിടേക്ക് യാത്ര നടത്തും. കുഞ്ഞാറ്റ അടുത്തിടെ ഉർവശിയെ കാണാൻ ചെന്നൈയിലെ വീട്ടിൽ എത്തിയിരുന്നു. മകൾ വന്ന സന്തോഷം സോഷ്യൽമീഡിയ വഴി ഉർവശിയും പങ്കിട്ടിരുന്നു. രണ്ടാം വിവാഹത്തിൽ ഉർവശിക്ക് ഒരു ആൺകുഞ്ഞുണ്ട്. ഉർവശിയുടെ രണ്ടാം വിവാഹം അധികം ആരെയും അറിയിക്കാതെയായിരുന്നു.

2013 ന് നവംബറിലാണ് ശിവപ്രസാദുമായുള്ള വിവാഹം നടന്നത്. ഒരു സ്വകാര്യത വേണമെന്ന് തോന്നി അതുകൊണ്ടാണ് വിവാഹക്കാര്യം അധികമാരെയും അറിയിക്കാതിരുന്നതെന്നാണ് ഉർവ്വശി പറഞ്ഞത്. ഇഷാൻ എന്നാണ് ഉർവശിയുടെ മകന്റെ പേര്. തേജലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ പേര്. മനോജ് കെ ജയന്റെ പുതിയ വീഡിയോ വൈറലായതോടെ അന്നത്തെ ആ തീരുമാനമാണ് എല്ലാവരുടെയും ഇന്നത്തെ സന്തോഷത്തിന് പിന്നിൽ എന്നാണ് ആരാധകരുടെ കമന്റുകൾ. ആരോടും ദേഷ്യവും വാശിയും മനസിൽ വെച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങൾ പറഞ്ഞ് പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ.’ ‘എന്ത് കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്ന് നമ്മൾ തീരുമാനിച്ചാൽ മതി’, എന്നാണ് ഒരിക്കൽ മനോജ് കെ ജയൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഉർവശി ഇപ്പോഴും സഹനടിയായും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചും തെന്നിന്ത്യൻ സിനിമകളിൽ സജീവമാണ്.

 

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

7 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago