Film News

‘നിങ്ങളുടെ കാല് ചേറില്‍ പതിയുമ്പോഴാണ്….ഞങ്ങളുടെ കൈ ചോറില്‍ പതിയുന്നത്’!! പ്രിയപ്പെട്ട കര്‍ഷകര്‍ക്കൊപ്പമെന്ന് നടന്‍ മനോജ്

കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ബാങ്കില്‍ നിന്ന് ലോണ്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് പ്രസാദ് വിഷം കഴിച്ച് ജീവന്‍ അവസാനിപ്പിച്ചത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ മനോജ്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് നേടുന്നത് നടന്‍ മനോജ് കുമാറിന്റെ പോസ്റ്റ് ആണ്. മമ്മൂട്ടിയുടെ വാക്കുകള്‍ പങ്കുവച്ചാണ് മനോജ് കുറിച്ചത്.

‘നിങ്ങളുടെ കാല് ചേറില്‍ പതിയുമ്പോഴാണ് …. ഞങ്ങളുടെ കൈ ചോറില്‍ പതിയുന്നത് ‘ ഇത് ഞാന്‍ പറഞ്ഞതല്ല …. മലയാളത്തിന്റെ മഹാനടനായ മമ്മൂക്ക ഒരിക്കല്‍ പറഞ്ഞത് …. മനസ്സ് കൊണ്ട് ഓരോ പ്രിയപ്പെട്ട കര്‍ഷകര്‍ക്കൊപ്പവും എന്റെ മനസ്സിന്റെ പ്രാര്‍ത്ഥനയുണ്ട് …’ജയ് ജവാന്‍ …. ജയ് കിസാന്‍’ …..സ്‌കൂള്‍തലം മുതല്‍ പഠിച്ചതാ …. മറക്കില്ല മരണം വരെ- എന്നാണ് മനോജ് കുറിച്ചത്.

കടബാധ്യതയെ തുടര്‍ന്നാണ് നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെജി പ്രസാദ് (55)കഴിഞ്ഞ ദിവസം മരിച്ചത്. വിഷം കഴിച്ചാണ് പ്രസാദ് ജീവനൊടുക്കിയത്. പ്രസാദിന്റെ മുറിയില്‍ നിന്നും
ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. കൃഷിയില്‍ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് പ്രസാദ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയാണ് മരിച്ചത്.

Anu