ഇനി അലറി വിളിക്കില്ല..റോബിന്‍ വാക്ക് പാലിച്ചു!!! സന്തോഷം പങ്കുവച്ച് മനോജ് കുമാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 സമ്മാനിച്ച താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. പുതിയ സീസണ്‍ ആരംഭിച്ചിട്ടും ഇത്രയും വൈറല്‍ ആയ മറ്റൊരു ബിഗ് ബോസ് താരമില്ല. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായി റോബിന്‍ ഉദ്ഘാടനങ്ങളില്‍ സജീവമാണ്. അതേസമയം, റോബിന് ഹേറ്റേഴ്‌സും കൂടിയിരിക്കുകയാണ്.

പൊതു പരിപാടികളില്‍ ഉച്ചത്തില്‍ അലറി വിളിക്കുന്നതാണ് താരത്തിന് വിമര്‍ശകരെ ഉണ്ടാക്കിയിരിക്കുന്നത്. നിരവധി പേരാണ് ഇക്കാര്യത്തില്‍ റോബിനോട് വിയോജിപ്പ് അറിയിച്ചത്. സീരിയല്‍ താരം മനോജ് കുമാറും റോബിനെതിരെ എത്തിയിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെ മനോജ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തന്നെ റോബിന്‍ ഫാന്‍ എന്ന് വിളിക്കുന്നതിലും ഭേദം തന്നെ വെടിവച്ച് കൊല്ലുന്നതാണ് എന്നായിരുന്നു മനോജ് കുമാര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ വിമര്‍ശന വീഡിയോയ്ക്ക് പിന്നാലെ വളരെ ക്രൂരമായി വിമര്‍ശിച്ചതില്‍ മാപ്പ് പറഞ്ഞും മനോജ് എത്തിയിരുന്നു. റോബിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കടുത്ത് പോയെന്നും അതില്‍ വിഷമം ഉണ്ടെന്നും മനോജ് കുമാര്‍ തന്നെ പിന്നീട് പറഞ്ഞിരുന്നു.

റോബിനാണ് ഞാന്‍ പറഞ്ഞതെല്ലാം കൊള്ളുക. രാത്രി ഞാന്‍ ഈ സംഭവം ഓര്‍ത്ത് ഉറങ്ങിയിട്ടില്ല. അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചതില്‍ മാപ്പ് ചോദിക്കുന്നത്. മാത്രമല്ല അഖില്‍ മാരാരെ ട്രോളി ഞാന്‍ ഇട്ട വീഡിയോയും ഡിലീറ്റ് ചെയ്തു. തെറ്റ് ആര്‍ക്കും പറ്റാമല്ലോ. ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തുമ്പോഴല്ലേ മനുഷനാവുക എന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ മാപ്പ് വീഡിയോ കണ്ടിട്ട് റോബിന്‍ തന്നെ വിളിച്ചെന്നാണ് മനോജ് അറിയിച്ചിരിക്കുന്നത്. റോബിന്‍ വിളിച്ചു, സ്‌നേഹം അറിയിച്ചെന്നും മനോജ് പറഞ്ഞു. പറഞ്ഞ വാക്കില്‍ തെറ്റ് തോന്നി അത് പിന്‍വലിക്കുന്നതും ഖേദം പ്രകടിപ്പിക്കുന്നതും തെറ്റല്ല. ഈ വീഡിയോ റോബിനെ സ്‌നേഹിക്കുന്നവര്‍ മാത്രം കണ്ടാല്‍ മതി. റോബിനോട് സോറി പറഞ്ഞ് ഞാന്‍ വീഡിയോ ഇട്ട് കുറച്ച് മണിക്കൂറിന് ശേഷം റോബിന്‍ എന്നെ വിളിച്ചു എന്നാണ് മനോജ് പറയുന്നത്.

ഒരുപാട് സന്തോഷമായി ചേട്ടായെന്ന്പറഞ്ഞു. മാപ്പ് പറഞ്ഞുള്ള വീഡിയോയില്‍ സംസാരിക്കുമ്പോള്‍ കണ്ണ് നിറയുന്നത് കണ്ട് അവനും സങ്കടവും വന്നുവെന്ന് പറഞ്ഞു. ഇതിനെല്ലാം കാരണമായ ആദ്യത്തെ വീഡിയോ റോബിന്‍ കണ്ടിട്ടില്ല. വിഷമം വരും എന്നുള്ളതുകൊണ്ട് തുറന്ന് കാണുന്നില്ലെന്നാണ് റോബിന്‍ പറഞ്ഞതെന്നും താരം വ്യക്തമാക്കി.

അവന്‍ അവന്റെ സ്‌നേഹം എന്നോട് പ്രകടിപ്പിച്ചു. പിന്നെ സംസാരിച്ചപ്പോള്‍ അവനോട് ഞാന്‍ പറഞ്ഞു പരിപാടികളില്‍ പോകുമ്പോള്‍ സംസാരം കുറച്ച് നിയന്ത്രിക്കമെന്നും പറഞ്ഞു. ഞാന്‍ പറഞ്ഞതെല്ലാം അവന്‍ കേട്ടു. പിന്നെ പരിപാടികളില്‍ പങ്കെടുക്കാന്‍ ചെല്ലുമ്പോള്‍ സ്‌നേഹം കാണുമ്പോള്‍ അലറുന്നതാണെന്നാണ് അവന്‍ പറയുന്നു.

മാത്രമല്ല അവന്‍ എന്നോട് പറഞ്ഞ വാക്കും പാലിച്ചു. തന്നെ ഫോണ്‍ ചെയ്ത അടുത്ത ദിവസം കൊട്ടിയത്ത് ഒരു പരിപാടിക്ക് പോയപ്പോള്‍ റോബിന്‍ വളരെ മിതമായി സംസാരിക്കുകയും പെരുമാറുകയുമാണ് ചെയ്തതെന്നും മനോജ് പറഞ്ഞു. ആ വീഡിയോ കണ്ടപ്പോള്‍ തനിക്ക് ഒരുപാട് സന്തോഷം തോന്നി. അവന്‍ ഒരുപാട് കഷ്ടപ്പെട്ടാണ് ഇത്രയും ആളുകളുടെ സ്‌നേഹം സമ്പാദിച്ചതെന്നും മനോജ് വ്യക്തമാക്കി.

Anu

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

25 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

16 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago