മൈക്കും ആള്‍ക്കാരെയും കാണുമ്പോള്‍ വായില്‍ തോന്നുന്നത് വിളിച്ചുപറയരുത്!! പൊട്ടക്കിണറ്റിലെ തവളയാകരുതെന്ന് ഗായത്രിയോട് മനോജ് കുമാര്‍

ബിഗ് സ്‌ക്രിനിലെയും മിനി സ്‌ക്രീനിലെയും ഏറെ ആരാധകരുള്ള നടിയാണ് ഗായത്രി വര്‍ഷ. കഴിഞ്ഞ ദിവസം നടിയുടെ നവകേരളാ സദസ്സിലെ പ്രസംഗം ഏറെ വിവാദമായിരുന്നു. സീരിയല്‍ രംഗത്തെ കോര്‍പ്പറേറ്റുകള്‍ക്കെതിരെയാണ് ഗായത്രി രംഗത്തെത്തിയിരുന്നത്. സീരിയല്‍ മേഖല ഭരിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്ന് നടി ആരോപിച്ചിരുന്നു. വൈകിട്ട് ആറ് മണി മുതല്‍ 10 മണിവരെയുള്ള സമയത്ത് സീരിയലുകളില്‍ ദളിത് കഥാപാത്രമില്ലെന്നും പള്ളീലച്ചനോ മൊല്ലാക്കയോ ഇല്ലെന്നായിരുന്നു ഗായത്രിയുടെ വിമര്‍ശനം.

ഇപ്പോഴിതാ ഗായത്രിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മനോജ് കുമാര്‍. മൈക്കും കുറച്ച് ആളുകളെയും കിട്ടിയെന്ന് കരുതി അസംബന്ധങ്ങള്‍ വിളിച്ച് പറയരുതെന്ന് മനോജ് പറയുന്നു. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയായിരുന്നു മനോജ് നടിയ്‌ക്കെതിരെ രംഗത്തെത്തിയത്.

സീരിയലിനെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്ന് പറയുന്നത് നല്ല അംബന്ധമാണ്. രാഷ്ടീയക്കാരി എന്ന നിലയില്‍ ഗായത്രിക്ക് ഇത് പറയാം. കാരണം രാഷ്ട്രീയക്കാരുടെ തുറുപ്പ് ചീട്ട് എന്നൊക്കെ പറയുന്നത് ഇതുപോലുള്ള ന്യൂനപക്ഷ വാദങ്ങളാണ്. ഇത്തരം ചീപ്പ് സാധനങ്ങള്‍ സീരിയല്‍ മേഖലയുമായി കലര്‍ത്തി പറയരുത്. ന്യൂനപക്ഷം, ന്യൂനപക്ഷം എന്ന് പറഞ്ഞത് വോട്ടുവാങ്ങുന്നത് നിങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രയോഗിച്ചോളു.. കലയില്‍ കലര്‍ത്തരുത്.

കേരളത്തില്‍ പള്ളീലച്ഛന്റെ കഥയെ ആസ്പദമാക്കിയും സീരിയല്‍ ഇറങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാര്‍ ഹിറ്റായ ഒരു സീരിയലാണ്. അതുകൊണ്ട് ഇവിടെ പള്ളീലച്ഛന്റെ കഥ വെച്ച് സീരിയല്‍ ഇറക്കാന്‍ സാധിക്കില്ലെന്ന് പറയുന്നത് അവാസ്തവമാണ്. കന്യാസ്ത്രീകളും കേരളത്തിലെ സീരിയലുകളില്‍ കഥാപാത്രമായിട്ടുണ്ട്. എന്നാല്‍ മൊല്ലാക്കമാരുടെ കഥ സീരിയലാക്കിയാല്‍ ഇവിടെ വര്‍ഗ്ഗീയ കലാപം നടക്കും. വസ്ത്രത്തില്‍ വരുന്ന ഒരു പിഴവുപോലും ഇവിടെ പ്രശ്നമാകും. അവസാനം രാഷ്ട്രീയ പാര്‍ട്ടികളും മൊല്ലാക്കമാരും ചേര്‍ന്ന് ആ ചാനല്‍ പൂട്ടിക്കും. അതുകൊണ്ട് പറയുന്നതിന് എന്തെങ്കിലും ഔചിത്യം ഗായത്രി കാട്ടണം. സീരിയിലില്‍ ഇത്തരം കഥാപാത്രങ്ങളെ നിര്‍ണയിക്കുന്നത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയാണെന്നും പറയുന്നത് അമ്മാതിരി മണ്ടത്തരമാണ്.

മുകളിലുള്ളവരാണ് സീരിയല്‍ മേഖലയെ നിയന്ത്രിക്കുന്നത് എന്ന് വാദിക്കുന്ന ഗായത്രി ആ മേഖലയില്‍ ഇനി പ്രവര്‍ത്തിക്കില്ല എന്നുകൂടി പറയണമായിരുന്നു. ഒരു സീരിയലുകളിലും ഇനി അഭിനയിക്കില്ലെന്ന് കൂടി പറയാന്‍ ആര്‍ജ്ജവം കാണിക്കണമായിരുന്നു. അല്ലാതെ ഒരു മൈക്കും കുറച്ച് ആള്‍ക്കാരെയും കാണുമ്പോള്‍ വായില്‍ തോന്നുന്നത് വിളിച്ചുപറയരുത്. പൊട്ടക്കിണറ്റിലെ തവളയാകരുത്. ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ ഗായത്രിക്ക് സീറ്റ് ഉറപ്പിക്കാം.. എന്നാല്‍ ജയിക്കണോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇത്രയും അഭിപ്രായമുള്ള ഗായത്രി അടുത്ത് ഒരു സീരിയല്‍ എടുക്കണം. അതിന് മൊല്ലാക്ക എന്ന് പേരിടണം, എന്നാണ് വീഡിയോയില്‍ മനോജ് പറയുന്നത്.

Anu

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

16 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago