ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യക്ക് ഇങ്ങനെ ഒരു വിവാഹ വാര്‍ഷിക സമ്മാനം നൽകുന്നത് !! ബീന ആന്‍റണിക്ക് സ്പെഷല്‍ സമ്മാനവുമായി മനോജ്

മിനിസ്‌ക്രീനിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര ദമ്പതികൾ ആണ്  മനോജ് കുമാറും ബീനാ ആന്റണിയും. ലോക്ക് ടൗണിലെ തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ച കഥയുമായി എത്തിയിരിക്കുകയാണ് മനോജ് കുമാർ, ഒരു ഭർത്താവും ഭാര്യക്ക് ഇതുവരെ ഇങ്ങനെ ഒരു സമ്മാനം കൊടുത്തിട്ടില്ല, അതുപോലൊരു വ്യത്യസ്തമായ വെഡിങ്ങ് ആനിവേഴ്സറി ഗിഫ്റ്റുമായിട്ടാണ് മനോജ് ബീനയുടെ മുൻപിൽ എത്തിയത്. മനോജിന്റെ ഫേസ്ബുക് ഇങ്ങനെ.

ഞങ്ങളുടെ മനസ്സും ശരീരവും പരസ്പരം “ലോക് ഡൗൺ” ആയിട്ട് ഇന്നേക്ക് 17 വർഷം പൂർത്തിയാവുന്നു…
വേലയും കൂലിയും പൈസയുമില്ലാത്ത മേലോട്ട് നോക്കിയിരിക്കുന്ന ഈ വേളയിൽ എൻ്റെ സഹധർമ്മിണിക്ക് വിവാഹ വാർഷിക സമ്മാനം എന്തുകൊടുക്കും എന്ന് ആലോചിച്ച് തല പുണ്ണാക്കിയപ്പോൾ .. പെട്ടെന്ന് തലയിൽ ഒരു “ബൾബ് ” മിന്നി..

രണ്ടു ദിവസം മുമ്പ് അവൾ എന്നോട്‌ ഒരു കാര്യം പറഞ്ഞിരുന്നു.. “ചക്കവറുത്തത് തിന്നാൻ കൊതിയാവുന്നു… ”
ഒന്നും ആലോചിച്ചില്ല.. വണ്ടിയുമെടുത്ത് വിട്ടു.. മാസ്കിട്ട് ഹെൽമറ്റിട്ട് സാമൂഹ്യ അകലം പാലിച്ച് നല്ല ഒന്നാംന്തരം നാടൻ പച്ച ചക്ക വാങ്ങിച്ചു… നിറഞ്ഞ സന്തോഷത്തോടെ അവൾക്കത് വിവാഹ വാർഷിക സമ്മാനമായി നല്കി… അവള് ഹാപ്പി … ഞാനതിലേറേ ഹാപ്പി… (because total gift expense 160 rs)…
ലോക ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യയ്ക്ക് “പച്ച ചക്ക ” വിവാഹ വാർഷിക സമ്മാനമായി നല്കിയിരിക്കുന്നത്… എന്താല്ലേ..??! എൻ്റെ “ലോക് ഡൗൺ പരമ്പര ദൈവങ്ങളേ.. ” എല്ലാം കാണുന്നുണ്ടല്ലോ അല്ലേ..!!!
എന്തായാലും ഇന്ന് തന്നെ “gift ” വറുക്കും..
അപ്പോൾ ശരി എല്ലാവരും Safe ആയി ഇരിക്കൂ..

” STAY HOME .. STAY SAFE..

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago