Film News

തന്നെ പാർട്ടിയിൽ എടുക്കണമെന്ന് ആവശ്യവുമായി കോൺ​ഗ്രസ് ഓഫീസിലെത്തി മൻസൂർ അലി ഖാൻ

തന്നെ പാർട്ടിയിൽ എടുക്കണമെന്ന് ആവശ്യവുമായി കോൺ​ഗ്രസ് ഓഫീസിലെത്തി മൻസൂർ അലി ഖാൻ. പി സി സി ഓഫീസിലെത്തി താരം അപേക്ഷ നൽകുകയായിരുന്നു. തമിഴ്‌നാട് പി സി സി ഓഫീസിലെത്തിയാണ് പി സി സി അധ്യക്ഷൻ സെൽവ പെരുന്തഗൈക്ക് മൻസൂർ അലി ഖാൻ അപേക്ഷ നൽകിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ വെല്ലൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി താരം മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണതും ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ പ്രചാരണ കാലത്ത് വൈറലായി മാറുകയും ചെയ്തു.

Ajay Soni