ഞാനിത്തിരി റസ്റ്റ് എടുക്കട്ടെ…പോയി ഷൂട്ടിംഗ് കണ്ടോളു, സ്വതസിദ്ധമായ ചിരിയോടെ ലാലേട്ടന്‍ ഞങ്ങളെ നോക്കി കണ്ണിറുക്കി-ആദ്യമായി ലാലേട്ടനെ കണ്ടപ്പോള്‍

ആരാധകലോകവും താരലോകവും താരരാജാവിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. നിരവധി പേരാണ് ലാലേട്ടനൊപ്പമുള്ള ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നത്. ആര്‍ട് ഡയറക്ടര്‍ മനു ജഗദ് ലാലേട്ടന് ആശംസകള്‍ നേര്‍ന്ന് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ലാലേട്ടനെ ആദ്യമായ കണ്ട നിമിഷത്തെ ഓര്‍മ്മകളാണ് താരം പങ്കുവയ്ക്കുന്നത്.

ആദ്യമായി ലാല്‍ സാറിനെ കാണുന്നത് മദ്രാസിലെ റെഡ് ഹില്‍സിലെ ഷോളവാരം എയര്‍ സ്ട്രിപ്‌സില്‍ വെച്ചായിരുന്നു. ജയന്‍ സര്‍ അപകടത്തില്‍ പെട്ട സ്ഥലം കാണാനായി ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന സമയത്തു CRPF ഐ ടി ഐ യില്‍ ഉള്ള എന്റെ കുറച്ചു സുഹൃത്തുക്കള്‍ക്കൊപ്പം സൈക്കിളില്‍ ആണ് പോയത്.. ഞങ്ങള്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് ഒരു pajero കാര്‍ കിടപ്പുണ്ടായിരുന്നു. വെയിലിന്റെ കാഠിന്യം കൊണ്ട് കാറിന്റെ അകത്തേയ്ക് വെയിലോ ചൂടോ തട്ടാതിരിക്കാന്‍ വിന്‍ഡോസില്‍ തുണികള്‍ കൊണ്ട് മറച്ചുകൊണ്ടിരുന്ന ഒരാള്‍ അവിടെ നിന്നും സൈക്കിള്‍ മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ടു.

അങ്ങനെ ചെറിയൊരു സംസാരമായി അത് നീണ്ടപ്പോള്‍ പുറകിലെ ഡോര്‍ ഗ്ലാസ് പതുക്കെ താഴ്ന്നു.. മോഹന്‍ ലാല്‍ സര്‍..ഞങ്ങള്‍ എല്ലാരും ഒരേപോലെ സ്തബ്ധരായ ഒരു നിമിഷം.. എന്താ ആന്റണീ അവര്‍ കുട്ടികളല്ലേ അവര്‍ സൈക്കിള്‍ അവിടെ വെച്ചോട്ടെ.. സ്വതസിദ്ധമായ ചിരിയോടെ ലാലേട്ടന്‍ ഞങ്ങളെ നോക്കി കണ്ണിറുക്കി..എല്ലാരും മലയാളികളാ..? ഇവിടെ എന്താ പരിപാടി അങ്ങനെ കുഞ്ഞ് കുശലം.. കലാപാനി ഷൂട്ടിനു വേണ്ടി ഒരു ഗാനരംഗത്തിനായി എത്തിയതായിരുന്നു ലാല്‍ സര്‍. ഷൂട്ട് നടക്കുന്നത് കുറച്ചുമാറി അതിനോടടുത്തുള്ള ഒരു സ്ഥലത്തായിരുന്നു.. ഞാനിത്തിരി റസ്റ്റ് എടുക്കട്ടെ.. പോയി ഷൂട്ടിംഗ് കണ്ടോളു എന്ന് പറഞ്ഞു ലാല്‍ സര്‍ window ഉയര്‍ത്തി.

ഞങ്ങള്‍ക്ക് അന്ന് അത് ഒരു വല്ലാത്ത അനുഭവമായിരുന്നു. ജയന്‍ സാറിനോപ്പം ചേര്‍ന്നഭിനയിച്ച ഒരാളെ വളരെ അടുത്ത് കണ്ട് സംസാരിച്ചു എന്നതായിരുന്നു അന്നത്തെ എന്റെ ഏറ്റവും വലിയ സന്തോഷം.അന്ന് വൈകിട്ട് വരെ ഷൂട്ടും കണ്ട് മോഹല്‍ലാല്‍ സാറിനൊപ്പവും, പ്രിയന്‍ദര്‍ശന്‍ സറിനൊപ്പവും കൈവശമുണ്ടായിരുന്ന ഒരു കുഞ്ഞ് ഓട്ടോ ഫോക്കസ് ക്യാമറയില്‍ ഫോട്ടോയും എടുത്ത് ആട്ടോഗ്രാഫും വാങ്ങിയാ ഞങ്ങള്‍ തിരിച്ചത്.

പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം സാബു സിറില്‍ സാറിനോപ്പം കലാസംവിധാന സഹായി ആയി ചേര്‍ന്ന ശേഷം കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലാണ് മോഹന്‍ലാല്‍ സാറിനോപ്പം ആദ്യമായി സിനിമയില്‍ ഒരു വര്‍ക്ക് ചെയ്യാനായി അവസരം ലഭിക്കുന്നത്.. ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ആ സിനിമയില്‍ ലാലേട്ടനൊപ്പം ആസ്വദിക്കാന്‍ സാധിച്ചു. ഒരു fight seen എടുക്കുന്ന സമയത്ത് ലാലേട്ടന്‍ എന്നെ അരികില്‍ വിളിച്ചു ആര്‍ട്ടിലാണോ വര്‍ക്ക് ചെയ്യുന്നേന്നു ചോദിച്ചു. ഒരു വള്ളത്തിന്റെ തുഴയെടുത്തു ഇതിന്റെ ഡമ്മി ഉണ്ടോന്ന് അന്വേഷിച്ചു. ഇല്ലായെന്നു പറഞ്ഞപ്പോ നാളെ ഇതിന്റെ dummy വേണമെന്നും ഞാന്‍ തന്നോട് രാവിലെ ചോദിക്കുമെന്നും പറഞ്ഞു.. അന്നുരാത്രി ഒറ്റപ്പാലത്തെ ഹോട്ടലിലിരുന്നു അഞ്ചോളം ഡമ്മി ഞാന്‍ തന്നെ ചെയ്തു. അടുത്ത ദിവസം രാവിലെ ലാല്‍ സര്‍ വന്നതും എന്നെ അന്വേഷിച്ചു.. ഞാനോടി അടുത്തുചെന്നപ്പോ ഡമ്മി റെഡിയല്ലേയെന്നാ ആദ്യമന്വേഷിച്ചെ. ഡമ്മി കണ്ട് സാര്‍ കൊള്ളാം നന്നായിട്ടുണ്ട്.. എന്ന് പറഞ്ഞു. ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജന്‍ സാറും ഡമ്മി നന്നായിട്ടുണ്ടെന്നു പറഞ്ഞു. അന്നത്തെ ഒരു സന്തോഷം പറഞ്ഞറിയിക്കുന്നതിലും എത്രയോ അധികമായിരുന്നു.. പിന്നീട് ഗാനരംഗത്തില്‍ ലാല്‍ സാറിന്റെ costume ഒന്നും നനയാതെ ചുമലില്‍ താങ്ങി ഭാരതപ്പുഴയിലൂടെ വെള്ളം കുറവായിരുന്നു) അക്കരെ കൊണ്ട് പോയത്.. പിന്നീട് ലാലേട്ടന്‍ കയറിയ വള്ളം വെള്ളം കുറഞ്ഞഭാഗത്തിലൂടെ ലാലേട്ടന്റെ തമാശകള്‍ ആസ്വദിച്ചു തള്ളിയത്.. അങ്ങനെ ആ സിനിമ മറക്കാനാവാത്ത കുറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു.

വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ‘ ശിക്കാര്‍ ‘എന്ന സിനിമയില്‍ വരുമ്പോ ഞാനൊരു independent Art Director ആയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം ലാലേട്ടന്റെ ഒരു സൂപ്പര്‍ ഹിറ്റ് മൂവി ആയിരുന്നു ശിക്കാര്‍. ആ സിനിമയിലെ സെറ്റ് വര്‍ക്കുകള്‍ക്കും ലാല്‍ സര്‍ അഭിനന്ദിച്ചത് എന്റെ കലാജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളായി കരുതുന്നു. ശിക്കാറിലെ എന്തെടി എന്തെടി പനങ്കിളിയെ എന്ന സോങ് ഉപേക്ഷിക്കപ്പെടേണ്ടി വരും എന്നൊരു സാഹചര്യത്തില്‍ ഞാനും രാജഗോപാല്‍ സാറും ( പ്രൊഡ്യൂസര്‍ ) രമോജി സ്റ്റുഡിയോയില്‍ നേരിട്ട് സംസാരിച്ചു ഒരു packege ആയി തന്നതും ആ സോങ് വളരെ നന്നായി ഷൂട്ട് ചെയ്യാന്‍ പറ്റിയതും സുഖമുള്ള ഓര്‍മയാണ്. ആ ലൊക്കേഷനില്‍ കോതമംഗലം Cloud 9 ഹോട്ടലില്‍ ലാലേട്ടന്റെ ഒരു പിറന്നാളാഘോഷത്തില്‍ കലാഭവന്‍ മണി ചേട്ടനൊപ്പം ഡപ്പാം കൂത്താടി തകര്‍ത്താഘോഷിച്ചതൊക്കെ ഇന്നും മനസ്സിലെ മായാത്ത ഓര്‍മ്മകള്‍ ആണ്. അനുഭവങ്ങളും ഓര്‍മകളും ഇനിയും ഒരുപാടുണ്ട്…
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ലാലേട്ടന് എല്ലാവിധ ആശംസകള്‍ നേരുന്നതോടൊപ്പം ഐശ്വര്യങ്ങളും ആയുസ്സും ആരോഗ്യവും ഈശ്വരന്‍ നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.. ??
” പിറന്നാളാശംസകള്‍ ” പ്രിയ മോഹന്‍ലാല്‍ സര്

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago