ലിയോയ്ക്ക് പല ക്ലൈമാക്സുകൾ; പ്രേക്ഷകർ പറയുന്നു

വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്തത്. മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രത്തില്‍ ലിയോ ദാസ് , പാര്‍ത്ഥിപന്‍ എന്നിങ്ങനെ രണ്ട് ഗെറ്റപ്പിലാണ് വിജയ് എത്തിയത്. എന്നാൽ  ലിയോക്ക് ആകെ മൂന്ന് വേര്‍ഷന്‍ ഉണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താന് ലിയോ ആണെന്ന് പാര്‍ത്ഥിപന്‍ വെളിപ്പെടുത്തുന്ന ഭാഗങ്ങള്‍ പല തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.സഞ്ജയ് ദത്ത് അവതരിപ്പിച്ച ആന്റണി ദാസ്,  പാര്‍ത്ഥിപൻ  ലിയോ ആണെന്ന് മനസിലാക്കുന്നില്ല എന്നാണ് ഒരു വേര്‍ഷനില്‍ കാണിക്കുന്നത്. അറ്റ്‌ലാന്റയില്‍ ലിയോ കണ്ട പ്രേക്ഷകരാണ് ഈ വേര്‍ഷനെ പറ്റി വെളിപ്പെടുത്തിയത്. ഒമാനിലും ഈ വേര്‍ഷനാണ് കാണിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു. മരിക്കുന്നതിന് മുമ്പ് ആന്റണി ദാസിനോട് താന്‍ ലിയോ ആണെന്ന് പാര്‍ത്ഥിപൻ  വെളിപ്പെടുത്തുന്നുണ്ടെന്നും എന്നാല്‍ പ്രേക്ഷകര്‍ അത് അറിയുന്നത് ഹെരോള്‍ഡ് ദാസിനൊപ്പമുള്ള ഫൈറ്റിന് ശേഷമാണെന്നുമാണ് മറ്റൊരു വേര്‍ഷനില്‍. ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്ന വേര്‍ഷനിലാണ് ഈ ക്ലൈമാക്‌സ്.മൂന്നാമത്തെ വേര്‍ഷനില്‍ ആന്റണി ദാസിനോട് താന്‍ ലിയോ ആണെന്ന് പാര്‍ത്ഥി വെളിപ്പെടുത്തുമ്പോള്‍ തന്നെ പ്രേക്ഷകരും അത് കാണുന്നുണ്ട്. അതിനാല്‍ ഹെരോള്‍ഡ് ദാസിനെ കാണാന്‍ പോവുമ്പോള്‍ തന്നെ ഇത് ലിയോ ആണെന്ന് പ്രേക്ഷകര്‍ക്കും അറിയാം. ഒരു ചിത്രത്തിന് തന്നെ എന്തുകൊണ്ടാണ് ഇങ്ങനെ പല വേര്‍ഷനെന്നും ഇനി ഇത് ഡയറക്ടര്‍ ബ്രില്യന്‍സ് ആണോ എന്നുമാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.എന്നാല്‍ സെന്‍സറിങ്ങിലെ പ്രശ്‌നം കൊണ്ടാണ് പല ഭാഗങ്ങളിലും ക്ലൈമാക്‌സിന് വ്യത്യാസം വന്നതെന്നാണ് ചിലര്‍ വാദിക്കുന്നത്. എന്നാല്‍ പാര്‍ത്ഥി ലിയോ ആണെന്ന് വെളിപ്പെടുത്തുന്നതില്‍ എന്താണ് സെന്‍സറിങ് പ്രശ്‌നമെന്നാണ് ഇതിന് മറുചോദ്യമുയരുന്നത്. അതെസമയം ദളപതി വിജയുടെ അഴിഞ്ഞാട്ടമാണ് തമിഴകത്ത്. ലിയോയുടെ ആവേശത്തില്‍ റെക്കോര്‍ഡുകള്‍ തിരുത്തപ്പെടുകയാണ്. ലിയോയുടെ തമിഴ്‍നാട്ടില്‍ നിന്ന് മാത്രമുള്ള കളക്ഷൻ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകരില്‍ ആവേശമുണ്ടാക്കുന്നത്.  തമിഴ്‍നാട്ടില്‍ നിന്ന് ലിയോ 200 കോടി എന്ന റെക്കോര്‍ഡ് നേട്ടം മറികടന്നിരിക്കുകയാണ്.

തമിഴ്‍നാട്ടില്‍ മാത്രമല്ല കേരളത്തിലും ലിയോയുടെ കളക്ഷൻ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. റിലീസിന് കേരളത്തില്‍ ഒരു ചിത്രത്തിന്റെ കളക്ഷൻ റെക്കോര്‍ഡ് ലിയോയുടെ പേരിലാണ്. അടുത്തിടെ മറ്റൊരു നേട്ടവും വിജയ് ചിത്രം ലിയോ കേരളത്തില്‍ നിന്ന് നേടിയിരുന്നു. വേഗത്തില്‍ കേരളത്തില്‍ നിന്ന് 50 കോടി നേട്ടം എന്ന റെക്കോര്‍ഡാണ് ലിയോ സ്വന്തം പേരിലാക്കിയത്. ഔദ്യോഗിക റിപ്പോര്‍ട്ടു പ്രകാരം 461 കോടി രൂപയാണ് ദളപതി വിജയ്‍യുടെ ലിയോ ആകെ കളക്ഷൻ നേടിയിരിക്കുന്നത്. ഇത്തരം ഒരു നേട്ടത്തില്‍ ഏഴ് ദിവസങ്ങളിലാണ് ലിയോ എത്തിരിക്കുന്നത് എന്നത് തമിഴകത്ത് റെക്കോര്‍ഡാണ് എന്നും ഔദ്യോഗികമായി പുറത്തുവിട്ട പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. ഏതൊക്കെ റെക്കോര്‍ഡുകളാണ് വിജയ് നായകനായ ചിത്രം ലിയോ മറികടക്കുക എന്ന വ്യക്തമാകാൻ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം. എന്തായാലും തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് ചിത്രമായിരിക്കുകയാണ് ലിയോ. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷൻ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. തെലുങ്കിലും മികച്ച സ്വീകാര്യത വിജയ് ചിത്രം നേടുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു

Sreekumar R