Home Film News മൻസൂർ അലി ഖാന്റെ അപ്രതീക്ഷിത നീക്കം; തൃഷക്കും ഖുശ്‌ബുവിനുമെതിരെ മാനനഷ്ടക്കേസ്

മൻസൂർ അലി ഖാന്റെ അപ്രതീക്ഷിത നീക്കം; തൃഷക്കും ഖുശ്‌ബുവിനുമെതിരെ മാനനഷ്ടക്കേസ്

ടി തൃഷയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി നടൻ മൻസൂർ അലി ഖാൻ. ‘എക്സ് ’പ്ലാറ്റ്ഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും ചെന്നൈ കോടതിയിൽ മൻസൂർ കേസ് നൽകിയിട്ടുണ്ട് . എന്നാൽ ഒരു സ്ത്രീയെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും വസ്തുത മനസിലാക്കാതെ മൂവരും തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്നുമാണ് മൻസൂറിന്റെ വാദം. ചെന്നൈ പൊലീസ് കേസെടുത്തതിന് പിന്നാലെ മൻസൂർ മാപ്പ് പറയുകയും, നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് മൻസൂറിന്റെ അപ്രതീക്ഷിത നീക്കം.

ലിയോയുടെ സക്സസിന് പിന്നാലെ നടന്ന പ്രസ്സ്മീറ്റിലാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിയത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും ലിയോയിൽ തനിക്ക് റേപ് സീനുകൾ ഒന്നും ഇല്ലായിരുന്നെന്നുമായിരുന്നു നടൻ പറഞ്ഞത്.തൃഷയെ മാത്രമല്ല ഖുഷ്ബു, റോജ എന്നീ നടിമാരെക്കുറിച്ചും മൻസൂർ അലി ഖാൻ മോശം പരാമർശത്തിൽ ഉൾപ്പെടുത്തിയിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട നടി തൃഷ നടനെതിരെ ശ്കതമായി പ്രതികരിച്ച് രംഗത്ത് എത്തിയപ്പോഴാണ് വിഷയം ആളിക്കത്തിയത്.അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂറിനൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ സന്തോഷവതിയാണെന്നും തന്റെ ഇനിയുള്ള കരിയറിൽ അതൊരിക്കലും സംഭവിക്കില്ലെന്നുമാണ് നടി ഈ വിഷയത്തിൽ പ്രതികരിച്ചത്. താന്‍ തമാശ രൂപേണയാണ് പരാമര്‍ശം നടത്തിയതെന്നായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെയുള്ള മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം.

നിരവധി മുന്‍നിര നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം തന്റെ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാം. ഇപ്പോള്‍ നടക്കുന്ന ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങുന്ന വ്യക്തിയല്ല താനെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് വിവാദം രൂക്ഷമായപ്പോൾ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്.തൗസന്റ് ലൈറ്റ്സ് വനിതാ പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ മന്‍സൂര്‍ അലിഖാന്‍, നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താന്‍ നടത്തിയ പരാമര്‍ശം അവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് മൊഴി നല്‍കുകയായിരുന്നു. ഒരു നടിയെന്നനിലയില്‍ താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തൃഷയെന്ന് ചോദ്യംചെയ്യലിനുശേഷം മാധ്യമപ്രവര്‍ത്തകരോട് മന്‍സൂര്‍ അലിഖാന്‍ പ്രതികരിച്ചു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശത്തെ അപലപിച്ച കമ്മീഷന്‍ പരാമര്‍ശം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ നിസാരവത്ക്കരിക്കുന്നതാണെന്നും നിരീക്ഷിച്ചു. മാത്രമല്ല നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു മന്‍സൂര്‍ അലിഖാനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.ചെന്നൈ പൊലീസ് കേസെടുത്തതിന് പിന്നാലെ മൻസൂർ മാപ്പ് പറയുകയും, നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് മൻസൂറിന്റെ അപ്രതീക്ഷിത നീക്കം. അതെ സമയം ആനിമല്‍ സിനിമയെപ്പറ്റിയുള്ള തൃഷയുടെ റിവ്യൂ വിമര്ശനത്തിനിടയാക്കിയിരുന്നു . സിനിമ  കണ്ട ശേഷ തൃഷ തന്റെ അഭിപ്രായം എക്‌സില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃഷയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. നേരത്തെ മന്‍സൂര്‍ അലി ഖാന്റെ ബലാത്സംഗ പരാമര്‍ശത്തില്‍ തൃഷ നടത്തിയ പരാമര്‍ശത്തെ ശക്തമായ എതിര്‍ത്തെങ്കിലും സമാനമായ മറ്റൊരു വിഷയത്തില്‍ നടി അനുകൂലമായ പ്രസ്താവന നടത്തിയെന്നാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

Exit mobile version