മൂവർണക്കൊടി; ജീവൻ പോലും വെടിഞ്ഞ് നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ആ ധീര ദേശാഭിമാനികൾക്കുള്ള സമർപ്പണം

73 വർഷങ്ങൾക്ക് മുൻപ് അർധരാത്രിയിൽ ചെങ്കോട്ടയിൽ  നമ്മുടെ മൂവര്ണ കോടി പാറിപ്പറന്നു, അനേകം ധീര ദേശാഭിമാനികളുടെ ജീവത്യാഗത്തിന്റെ ഫലമായിട്ടാണ് അന്ന് ആ കോടി ചെങ്കോട്ടയിൽ ഉയർന്നത്, നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്യം അവരുടെ ജീവന്റെ വിലയാണ്, അനേകം വർഷങ്ങൾ വെള്ളക്കാരോട് പൊരുതി ആണ് നമ്മൾ ഈ നിലയിൽ എത്തിയത്, അന്ന് നമുക്ക് മതമില്ലായിരുന്നു ഒരൊറ്റ മതമേ ഉണ്ടായിരുന്നുള്ളു മനുഷ്യൻ എന്ന മതം,

എന്നാൽ ഇന്ന് അങ്ങനെ അല്ല ജാതിക്കും മതത്തിനും വേണ്ടി കൊന്നു കൊലവിളിക്കുന്ന സമൂഹമാണ് നമ്മളുടേത്. ഈ ചിന്ത മാറണം എന്ന് നമ്മളെ ബോധ്യപ്പെടുത്തുകയാണ്  മരാ മരാ വീഡിയോയിൽ കൂടി. ജാതി വേർതിരിവും ഭക്ഷണത്തോടുള്ള ഈ വേർതിരിവും ഇല്ലാതാകണം, നമ്മളുടെ ആ പഴയ കാലത്തേക്ക് നമ്മൾ തിരിച്ച് പോകണം.  ഇല്ലത്തവനെ നമ്മൾ കൊടുത്ത് സഹായിക്കണം എന്ന് വ്യകതമാക്കുകയാണ് ഇതിൽ കൂടി.

കോവിഡ്, മഴ എന്നീ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട്, കഴിഞ്ഞ 3 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഒരു ചെറു വീഡിയോ ആണിത്. ചുരുങ്ങിയ നേരം കൊണ്ട് തന്നെ നമ്മയുടെ ഭാരതത്തിലെ ഇപ്പോഴത്തെ അവസ്ഥയും ജനങ്ങളുടെ ഇപ്പോഴത്തെ ചിന്താഗതിയും എന്താണെന്ന് നമുക്ക് എന്താണെന്ന്  നമ്മളെ മരാ മരാ കാണിച്ച് തരുന്നു.ഫിൻ ജോർജ് വര്ഗീസ് ആണ് ഇതിന്റെ സംവിധാനം. സംഗീതം  നൽകിയിരിക്കുന്നത് സനൽ ദേവ് ആണ്.

Krithika Kannan