‘ബെട്ടിയിട്ട ബായത്തണ്ട്’ വെച്ചിട്ട് ഈ സീനുകള്‍ മാറ്റിയത് എന്തിന്..? മോഹന്‍ലാലിന്റെ ആ വൈകാരിക രംഗം ഇതാ..!!

ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ വന്ന സിനിമ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും ഡീഗ്രേഡിംഗിനും ഇരയായി. എന്നാല്‍ കൂടുതല്‍ പ്രതീക്ഷകള്‍ വെയ്്ക്കാതെ സിനിമ കാണാന്‍ പോയവര്‍ക്ക് മരക്കാര്‍ ഇഷ്ടപ്പെടുകയും ചെയ്തു. ചിത്രത്തിലെ ചില ഡയലോഗുകള്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

അത്തരത്തില്‍ ഒരു ഡയലോഗ് ആയിരുന്നു ചിത്രത്തിലെ ‘ബെട്ടിയിട്ട ബായത്തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടാ ഇളേപ്പാ’ എന്ന ഡയലോഗ്. എന്നാല്‍ സിനിമ ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ചിത്രത്തിലെ ഡിലീറ്റഡ് സീനുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് ഇറക്കുകയുണ്ടായി, അതെല്ലാം തന്നെ മികച്ച സീനുകള്‍ ആണെന്ന് ആയിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. എന്തുകൊണ്ട് അവ സിനിമയില്‍ നിന്ന് ഒഴിവാക്കി എന്ന് ചോദിച്ച് സംവിധായകന് എതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇപ്പോള്‍ സമാനമായ അഭിപ്രായമാണ് പുതിയതായി ഇറങ്ങിയ ഡിലീറ്റഡ് സീനിനും ലഭിക്കുന്നത്. പറങ്കികള്‍ കുഞ്ഞാലി മരക്കാരെ പിടികൂടിയതിന് ശേഷം ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ വൈകാരിക അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ രംഗമാണിത്. ഡിസംബര്‍ 2ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തുടര്‍ന്ന് ഡിസംബര്‍ 17ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. അതേസമയം, ചിത്രത്തിന് എതിരെ ഡീഗ്രേഡിംഗ് കാമ്പയിനും നടന്നിരുന്നു. ശക്തമായ തിരക്കഥയുടെ അഭാവം മോഹന്‍ലാല്‍ ആരാകരെ വരെ നിരാശയിലാക്കിയിരുന്നു. ഇപ്പോള്‍ പുറത്തിറക്കിയ ഈ സീനുകള്‍ കൂടി ചിത്രത്തില്‍ വേണയമായിരുന്നു എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

 

 

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago