ആരാധകർക്ക് മോഹൻലാലിൻറെ ന്യൂ ഇയർ സമ്മാനം, കുതിര പുറത്തേറി മോഹൻലാൽ, മരക്കാരിന്റെ First Look Poster പുറത്ത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് കുഞ്ഞാലി മരക്കാർ, ഇപ്പോൾ ന്യൂ ഇയർ സർപ്രൈസ് ആയി മരക്കാരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. പ്രതീക്ഷയും വാഗ്ദാനവും നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. യുദ്ധകളത്തില്‍ കുതിരപ്പുറത്തേറി നില്‍ക്കുന്ന മരക്കാറെയാണ് പോസ്റ്ററില്‍ കാണുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ന്യൂ ഇയര്‍ സമ്മാനം തന്നെയാണ് ഈ പോസ്റ്റര്‍

അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളില്‍ 2020 മാര്‍ച്ച് 26 ന് സിനിമ റിലീസ് ചെയ്യും, മോഹൻലാലിൻറെ കൈയ്പ്പടയിൽ ഉള്ള പുതുവത്സര ആശംസകളും സിനിമയെ കുറിച്ചുള്ള ഒരു വാഗ്ദാനവും പോസ്റ്ററിന്റെ ഒരു ഭാഗത്ത് ഉണ്ട്, 2020ൽ തന്റെ പ്രേക്ഷകർക്ക് ഉള്ള ഒരു ദൃഷ്യ വിരുന്നായിരിക്കും മരക്കാർ എന്ന് മോഹൻലാൽ വാഗ്ദാനം ചെയ്യുന്നു, തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണിതെന്നും ലാല്‍ പറയുന്നുണ്ട്.പ്രിയദര്‍ശനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒപ്പം എന്ന ചിത്രത്തിന്റെ

വിജയത്തിന് ശേഷം ലാലും പ്രിയനും ഒന്നിയ്ക്കുന്ന ചിത്രമാണ് മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ലാലിനൊപ്പം മകൻ പ്രണവും, കീർത്തിസുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ്ജ, പ്രഭു,നെടുമുടി വേണു, മുകേഷ്, സിദ്ധിഖ്, സുഹാസിനി, ഫാസില്‍, രണ്‍ജി പണിക്കര്‍, ഇന്നസെന്റ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ വാൻ താര നിരകൾ ഈ സിനിമയിൽ അണി നിരക്കുന്നു

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago