fbpx

‘മരക്കാര്‍’ കാണാന്‍ ഞാനും നാളെ പുലര്‍ച്ചെ ഉണ്ടാകും!! മോഹന്‍ലാല്‍ വരുന്ന തീയറ്റര്‍ തിരഞ്ഞ് ആരാധകര്‍!


പ്രദര്‍ശനം തുടങ്ങുന്നതിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ ഭേദിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്‌മാണ്ഡ ചിത്രം. മലയാളത്തിലെ നിരവധി നായികാ നായകന്മാരും ഒരു ചരിത്ര സിനിമയുടെ ഭാഗമായിരിക്കുന്നു. രണ്ട് കൊല്ലത്തോളമായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്.

സിനിമയുടെ പ്രദര്‍ശനത്തെച്ചൊല്ലി ഒരുപാട് വിവാദങ്ങളാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ വിവാദങ്ങളെല്ലാം കെട്ടടങ്ങി മരക്കാര്‍ എത്തുകയാണ്. കേരളത്തില്‍ 621 സ്‌ക്രീന്‍ ഉള്‍പ്പെടെ ലോകമെമ്പാടും നാളെ മരക്കാര്‍ കാണുമ്പോള്‍ ലാലേട്ടന്‍ എന്ത് ചെയ്യുകയായിരിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഉള്ളത്. ഇതിനുള്ള മറുപടി താരം തന്നെ പറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്. നാളെ സിനിമ റിലീസ് ചെയ്യുമ്പോള്‍ ലാലേട്ടന്‍ എന്ത് ചെയ്യുകയായിരിക്കും എന്നായിരുന്നു അവതാരകന്റെ ചോദ്യം. ചോദ്യത്തിന് മറുപടിയായി മരക്കാര്‍ കാണാന്‍ ഞാനും കുടംബസമേതം 12.01 ന് തീയറ്ററില്‍ ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. അത് എവിടെ ആയിരിക്കും എന്നുള്ളത് രഹസ്യമായിരിക്കും എന്ന് താരം പറഞ്ഞു. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… മരക്കാര്‍ കാണാന്‍ ഞാന്‍ കുടംബസമേതം പുലര്‍ച്ചെ 12.01ന് തീയറ്ററില്‍ ഉണ്ടാകും. അത് എവിടെ എന്നുള്ളത് രഹസ്യമാണ്. ഇതിനു മുമ്പ് താന്‍ ലൂസിഫര്‍ തിയറ്ററില്‍ പ്രേക്ഷരോടൊപ്പം കണ്ടതാണ്. സിനിമ കാണുമ്പോള്‍ ഓരോ ആളുകളുടെയും റിയാക്ഷന്‍ അത് നേരിട്ട് അനുഭവിച്ചു.

അതുകൊണ്ട് തന്നെ ഒരുപാട് നാളായി തീയറ്ററില്‍ പോയി സിനിമ കാണാന്‍ ആഗ്രഹിച്ചു ആളുകള്‍ വന്ന് മരക്കാര്‍ കാണുമ്പോള്‍ ആ കാണുന്ന ഓരോ ആളുകളുടെയും റിയാക്ഷന്‍ വളരെ ആഹ്ലാദകരമായിരിക്കും. നമ്മളെ ഇഷ്ട്ടപ്പെട്ടു സിനിമ കാണാന്‍ വരുന്നവരുടെ ഓരോ ചെറിയ റിയാക്ഷനും അവരുടെ എക്‌സപ്രഷന്‍സും കാണാന്‍ കഴിയും അത് ഒരു വലിയ ഒരു ആഹ്ലാദമാണ്. അതുകൊണ്ട് താനും കുടുംബവും തീര്‍ച്ചയായും റിലീസ് തിയറ്ററില്‍ പോയി പ്രേക്ഷകരോടോപ്പം കാണുമെന്ന് താരം പറഞ്ഞു. ഇത് ആഹ്ലാദത്തിന്റെ സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

×