Categories: Film News

ഞാൻ നേരിട്ട് പോയി പരാതി പെട്ടിട്ടും ഒന്നും നടന്നില്ല, ഇപ്പോൾ അത് പറയുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല!

കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചു എങ്കിലും ഏറെ ശ്രദ്ധ നേടിയ താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. നിരവധി ആരാധകർ ഉണ്ട് താരത്തിന്, താൻ പിന്നിട്ട് വന്ന വഴികളെ പറ്റിയൊക്കെ നേരത്തെ മെറീന പറഞ്ഞിരുന്നു, ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് താരം ഒരു നടിയായി മാറിയത്. ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ മെറീന ചെയ്തിട്ടുണ്ട്, ചെയ്ത വേഷങ്ങൾ ഒക്കെയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കരിയറിൽ തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മെറീന.
കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആ സംഭവം ഉണ്ടായത്. ഒരു ജൂവലറിയുടെ ആഡ് ഷൂട്ട് എന്ന പേരിൽ എന്നെ ഒരാൾ വിളിച്ചു. ഷൂട്ട് ഉണ്ടെന്നും വരാൻ സമ്മതമാണോ എന്നും ചോദിച്ചപ്പോൾ ഞാൻ ഓക്കേ പറഞ്ഞു. അങ്ങനെ ഷൂട്ട് പറഞ്ഞ ദിവസം എത്തി. അന്ന് രാവിലെ അയാൾ എന്നെ വിളിച്ചിട്ട് പറഞ്ഞു പോകുന്ന വഴിയിൽ അയാൾ പറയുന്ന സ്ഥലത്ത് കയറി ഫ്രഷ് ആയതിനു ശേഷം ഷൂട്ടിന് പോകാമെന്നു. എനിക്ക് അപ്പോഴിയേ പന്തികേട് തോന്നി.
അപ്പോൾ തന്നെ ഷൂട്ട് ക്യാൻസൽ ചെയ്തുകൊണ്ട് ഞാൻ അയാൾക് മെസ്സേജ് അയച്ചു. ഒരു പ്രശസ്ത ജൂവലറിക്ക് വേണ്ടിയുള്ള ഷൂട്ട് ആണെന്നും പറഞ്ഞായിരുന്നു അയാൾ എന്നെ വിളിച്ചത്. അത് കൊണ്ട് തന്നെ ഞാൻ അതിനു സമ്മതിക്കുകയായിരുന്നു. അതിനു ശേഷം ആലോചിച്ചപ്പോൾ ആണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്. എന്റെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ ഞങ്ങൾ നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടെങ്ങാനും മറ്റൊരു പെൺകുട്ടിയെ കാണിച്ചു അയാൾ അവളെ ട്രാപ്പ് ചെയ്യുമോ എന്ന്. അങ്ങനെ ചെയ്താലും ഞാൻ പോലീസ് സ്റ്റേഷനിൽ കയറേണ്ടിവരുമല്ലോ എന്നും.
അപ്പോൾ താനെ ഞാൻ അയാളുടെ ചാറ്റിന്റെ സ്ക്രീൻ ഷൂട്ട് എടുത്ത് ഫേസ്ബുക്കിൽ ഇട്ടു. ‘ഈ പേരും പറഞ്ഞ് ആരെങ്കിലും വന്നാൽ അത് ജെനുവിൻ അല്ലായെന്ന്’ അതിനൊപ്പം കുറിക്കുകയും ചെയ്തു. ഞാൻ ജൂവലറിയിൽ വിളിച്ചു തിരക്കിയപ്പോൾ അങ്ങനെ ഒരു ആഡ് ഷൂട്ട് അവർ പ്ലാൻ ചെയ്തിട്ടില്ല എന്ന് പറഞ്ഞു. അതോടെ ഞാൻ കേസ് കൊടുക്കാൻ തന്നെ തീരുമാനിച്ചു. കമ്മീഷണർ ഓഫീസിൽ പോയി പരാതി നൽകി. പക്ഷെ ഒന്നും നടന്നില്ല. അതിപ്പോൾ തുറന്നു പറയുന്നതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. ഞാൻ നേരിട്ട് പോയി പരാതി പെട്ടിട്ടും ഉണ്ടായ സംഭവങ്ങൾ തുറന്നു പറഞ്ഞിട്ട് കൂടിയും ഒരു ഫലവും ഉണ്ടായില്ല.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

51 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago