ആരോഗ്യ സ്ഥിതി മോശമായിട്ടും അഭിനയിപ്പിച്ചു! പ്രതിഫലത്തിന്റെ പേരിൽ കേസ് കൊടുത്തു, മെറീന

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മെറീന മൈക്കിൾ. ഷൈൻ ടോം ചാക്കോ നായകൻ ആയെത്തുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിൽ നടിയും  ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിൽ  മുൻപ് ഒരു സിനിമാ ലൊക്കേഷനില്‍ വച്ച് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്  താരം. വയസ്സെത്രയായി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അങ്ങനൊരു അനുഭവം ഉണ്ടായത്,  മെറീന പറയുന്നത് . ആരോഗ്യസ്ഥിതി മോശമായിട്ടും തന്നെക്കൊണ്ട് അഭിനയിപ്പിച്ചു കൂടാതെ  പ്രതിഫലം ചോദിച്ചപ്പോള്‍ സംഘടനയില്‍ പരാതി നല്‍കിയെന്നുമാണ് മെറീന പറയുന്നത്.  ഈ ചിത്രത്തിൽ   പ്രശാന്ത് മുരളിയ്‌ക്കൊപ്പം ആയിരുന്നു  ഞാന്‍ വര്‍ക്ക് ചെയ്തിരുന്നത്,

ഡസ്റ്റ് അലര്‍ജിയായതിനാല്‍ എനിക്ക് മൂന്ന് ദിവസം ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. നാലാമത്തെ ദിവസം പ്രൊഡക്ഷനിലെ ചേട്ടന്‍ ചായയുമായി വരുമ്പോള്‍ എനിക്ക് ഒട്ടും  ശ്വാസം കിട്ടുന്നില്ല. അവര്‍ എന്നെ ഉടനെ ആശുപത്രിയില്‍ കൊണ്ടു പോയി ,വടകര ഉള്ളൊരു ആശുപത്രിയിലേക്കാണ് പോയത്. അവര്‍ മൂന്ന് ദിവസം ബെഡ് റെസ്റ്റ് പറഞ്ഞു. ശ്വാസം കിട്ടാത്തതിനാല്‍ നെബുലൈസ് ചെയ്യാന്‍ പറഞ്ഞിരുന്നു. എന്നെ ഐസിയുവില്‍ ഇരുത്തിയിരിക്കുകയായിരുന്നു. പക്ഷെ പ്രെഡ്യൂസര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ഡോക്ടറേയും കൂട്ടി വന്ന് എന്നെ അവിടെ നിന്നും ഡിസ്ചാര്‍ജ് ആക്കി, എന്നെക്കൊണ്ട്  അവർ അഭിനയിപ്പിക്കുകയും ചെയ്യ്തു  , അന്നത്തെ ദിവസം വര്‍ക്ക് ചെയ്യിപ്പിച്ച് പിറ്റേ ദിവസം ഓഫ് തന്നു. അത്രയും മോശം അവസ്ഥയായിരുന്നു.  എന്നാൽ  ഇതേ ആളുകള്‍ തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ വിളിച്ച് ഞാന്‍ സഹകരിക്കുന്നില്ല എന്ന് പരാതി കൊടുക്കുകയും ചെയ്യ്തു.  അസോസിയേഷനില്‍ നിന്നും ഓരോരുത്തരായി വിളിക്കാന്‍ തുടങ്ങി. ഞാന്‍ പ്രതിഫലം ചോദിച്ചതിന് ശേഷമാണിത്. ലൊക്കേഷനില്‍ വന്ന് ആറേഴ് ദിവസം കഴിഞ്ഞാണ് ആദ്യത്തെ ഷെഡ്യൂളിന്റെ പ്രതിഫലം ചോദിക്കുന്നതെന്നും മെറീന പറയുന്നു. എന്റെ ആരോഗ്യം കൂടെ ത്യജിച്ച് ചെയ്യുന്ന വര്‍ക്കാണ്. പക്ഷെ വന്നപ്പോള്‍ തന്നെ പ്രതിഫലം ചോദിക്കാന്‍ ഇവള്‍ ആരാ എന്ന് പറഞ്ഞ് അവര്‍ അസോസിയേഷനില്‍ പരാതിപ്പെടുകയായിരുന്നു. ഇതൊരു നടനായിരുന്നുവെങ്കില്‍ മാറിയേനെ.

പ്രശാന്തായിരുന്നു അവിടെയെങ്കില്‍ അവര്‍ പ്രശാന്തുമായി ഇരുന്ന് സംസാരിക്കുമായിരുന്നവെന്നും മെറീന അഭിപ്രായപ്പെടുന്നുണ്ട്. പിന്നാലെയാണ് ഷൈന്‍ ടോം ചാക്കോ ഇടപെടുന്നതും ,ഇരുവരും തമ്മിലേക്കുള്ള തര്‍ക്കത്തിലേക്ക് വഴി മാറുന്നതും. തുടര്‍ന്ന് മെറീന എഴുന്നേറ്റ് പോകുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്‍ ഷൈന്‍ ടോം ചാക്കോയുമായി തര്‍ക്കിച്ച് നടി മെറീന മൈക്കിള്‍ എഴുന്നേറ്റ് പോയ സംഭവം ഏറെ ചർച്ചയായിരുന്നു. നടി ഗ്രേസ് ആന്റണിയും ഒപ്പമുണ്ടായിരുന്നു. താന്‍ അഭിനയിച്ചൊരു സിനിമയുടെ സെറ്റില്‍ നടന്മാര്‍ക്ക് കാരവാന്‍ നല്‍കിയപ്പോള്‍ തനിക്ക് നല്ല ബാത്ത് റൂമുള്ള മുറി പോലും നല്‍കിയില്ലെന്നാണ് മെറീന പറഞ്ഞത്. അതേസമയം വിവേകാന്ദന്‍ വൈറലാണ് ആണ് മെറീനയുടെ പുതിയ സിനിമ. കമൽ സംവിധാനം ചെയ്യുന്ന സിനിമ ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ് . ഷൈന്‍ ടോം ചാക്കോ നായകനാകുന്ന സിനിമയില്‍ ഗ്രേസ് ആന്റണി, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

21 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago