ഇന്ദ്രജിത്തിന്റേയും ശ്രുതിയുടേയും വിന്‍സിയുടേയും കോമഡി ചിത്രം; ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ തിയേറ്ററുകളിലെത്തുന്നു

ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ”മാരിവില്ലിന്‍ ഗോപുരങ്ങള്‍” തിയേറ്ററുകളിലെത്തുന്നു. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 12ന് തീയേറ്ററുകളില്‍ എത്തും.

കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേര്‍ന്നാണ് ലോകമെമ്ബാടുമുള്ള ഓവര്‍സീസ് റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗര്‍ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.

എല്ലാത്തരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഒരു ഫണ്‍ പാക്കഡ് ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക എന്നാണ് വിവരം.

സായികുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫണ്‍ എന്റര്‍ടെയിനറായ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേര്‍ന്നാണ്. പ്രമോദ് മോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. വരികള്‍ വിനായക് ശശികുമാര്‍.

Ajay

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

38 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

2 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

4 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago