100 കോടി കിലുക്കത്തില്‍ മാര്‍ക്ക് ആന്റണി!! ആദിക് രവിചന്ദ്രന് ആഡംബര കാര്‍ സമ്മാനിച്ച് നിര്‍മ്മാതാവ്

തമിഴകത്ത് അടുത്തിടെയിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് വിശാലിന്റെ മാര്‍ക്ക് ആന്റണി. വിശാലിന്റെ 100 കോടി ചിത്രമായിരിക്കുകയാണ് മാര്‍ക്ക് ആന്റണി. ആദിക് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. കോളിവുഡില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ആഢംബര വാഹനങ്ങളും മറ്റ് വിലകൂടിയ സമ്മാനങ്ങളും നല്‍കാറുണ്ട്. രജീകാന്തിന്റെ ജയിലര്‍ വിജയ തരംഗത്തിലാണ് വന്‍ സമ്മാനങ്ങള്‍ നിര്‍മ്മാതാക്കള്‍ സമ്മാനിച്ചത്.

മാര്‍ക്ക് ആന്റണിയുടെ വന്‍ വിജയത്തിന് പിന്നാലെ സംവിധായകന്‍ ആദിക് രവിചന്ദ്രന് നിര്‍മാതാവ് വിനോദ് കുമാര്‍ ആഡംബര വാഹനം സമ്മാനിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇതാണ് സോഷ്യലിടത്ത് വൈറലാകുന്നത്. പുതിയ ബിഎംഡബ്യു കാറാണ് ആദികിന് നിര്‍മാതാവ് സമ്മാനിച്ചത്.

കാറിന്റെ താക്കോല്‍ കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ആദിക് രവിചന്ദ്രന്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു.100 കോടി ചിത്രത്തിന് ആദിക് രവിചന്ദര്‍ എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. നടന്‍ വിശാലിനെ വമ്പന്‍ തിരിച്ചുവരവായിരുന്നു മാര്‍ക്ക് ആന്റണി.

മാര്‍ക്ക് ആന്റണിയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് വിശാലും എത്തിയിരുന്നു. രണ്ട് പതിറ്റാണ്ടായി നടനെന്ന നിലയിലുള്ള തനിക്കൊപ്പം സഞ്ചരിച്ച സുഹൃത്തുക്കളേ എന്ന് ആമുഖമായി സൂചിപ്പിച്ചാണ് വിശാലിന്റെ കുറിപ്പ്. നിങ്ങള്‍ ഓരോരുത്തര്‍ക്കുമായി ഞാന്‍ എഴുതുകയാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു എന്നത് വെറുമൊരു വാചകം മാത്രമാണ്. നിങ്ങളുടെ ഫീഡ്ബാക്കില്‍ നിന്ന് ഒരുപാട് തനിക്ക് പഠിക്കാനായതിനാല്‍ നന്ദിയുണ്ട്, അത് നല്ലതോ മോശമോ, പൊസിറ്റീവോ നെഗറ്റീവോ, വിമര്‍ശനമോ അഭിനന്ദമോ ആയിക്കോട്ടെ, പക്ഷേ എല്ലാം കരുത്തനായ വ്യക്തിയാക്കി തന്നെ മാറ്റി, കരുത്തനായ നടനാക്കി മാറ്റി. കഠിനാദ്ധ്വാനം ഇനിയും ഞാന്‍ തുടരും, മാര്‍ക്ക് ആന്റണിയുടെ വിജയം എന്റേതല്ല, എന്നായിരുന്നു വിശാല്‍ പങ്കുവച്ചത്.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago