Categories: Film News

സ്റ്റൈലിഷ് സൂര്യ, മാസ് വിശാൽ ; പ്രേക്ഷകരെ ഞെട്ടിച്ച് മാർക്ക് ആന്റണി

വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന  ചിത്രമാണ് മാര്‍ക്ക് ആന്റണി. ചിത്രം വെള്ളിയാഴ്ച റിലീസാകുകയും ചെയ്തു.ആദിക് രവിചന്ദ്രൻ ആണ് മാര്‍ക്ക് ആന്റണിയുടെ  സംവിധായാകാൻ.  മാർക്ക് ആന്റണി  തമിഴ് സിനിമ ലോകത്തെ ഏറ്റവും വ്യത്യസ്തമായ ഒരു ശ്രമം എന്നാണ് സിനിമ കണ്ട ആരാധകരുടെ ആദ്യ പ്രതികരണങ്ങള്‍.വിശാലിന്‍റെ തിരിച്ചുവരവ് എന്ന നിലയിലാണ് പലരും  മാർക്ക് ആന്റണിയെ  ആഘോഷിക്കുന്നത്. നായകൻമാരേക്കാൾ വില്ലന്മാർ കൈയടി നേടുന്ന കാലമാണ് ഇത് .  അത് തന്നെയാണ് മാർക്ക അന്റോണിയിലും കാണുന്നത്.വില്ലനായി എത്തിയ എസ്.ജെ സൂര്യയുടെ വേഷമാണ് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത് എന്നാണ ബുക്കിംഗ് സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളിൽ നിന്നും മനസിലാകുന്നത്. .എന്നാല്‍ മാർക്ക് ആന്റണിയുടെ  ചില പ്രത്യേകതകളാണ് ഇപ്പോള്‍ തമിഴ് സോഷ്യല്‍ മീഡിയയില്‍ സംസാരം. ദളപതി വിജയ്ക്ക് നന്ദി പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. സാധാരണമായി വിശാലിനെപ്പോലെ ഒരു താരത്തിന്‍റെ ചിത്രത്തില്‍ ഇത്തരത്തില്‍ ഒരു നന്ദി പറച്ചില്‍ ആദ്യമാണ് എന്നതാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. നേരത്തെ ചിത്രത്തിന്‍റെ പ്രമോഷന്‍ തുടങ്ങും മുന്‍പ് വിശാല്‍ വിജയ്‍യെ സന്ദര്‍ശിച്ചിരുന്നു.അടുത്തകാലത്തായി ഇരുവരും അടുത്ത ബന്ധത്തിലാണ്. രണ്ടാമതായി ചിത്രത്തിന്‍റെ പ്രത്യേകത തല അജിത്ത് റഫറന്‍സാണ്. ചിത്രത്തില്‍ ഒരിടത്ത് അജിത്ത് ആദ്യമായി നായകനായ അമരാവതി ചിത്രത്തെക്കുറിച്ച് പറയുന്നുണ്ട്. അതിനൊപ്പം ‘ഈ പേര് ഇപ്പോള്‍ ആലോചിച്ചു പറഞ്ഞു, ഒരു നാള്‍ ഇത് ആലോചിക്കാതെ പറയും’ എന്ന് എസ്ജെ സൂര്യയുടെ ക്യാരക്ടര്‍ പറയുന്നുണ്ട്. അജിത്തിന്‍റെ വാലി സിനിമയെക്കുറിച്ചും ചിത്രത്തില്‍ ഒരിടത്ത് റഫറന്‍സുണ്ട്.അതിനൊപ്പം നടന്‍ കാര്‍ത്തിയാണ് ചിത്രത്തിന്‍റെ ആദ്യത്തെ നറേഷൻ നടത്തുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് കാര്‍ത്തിയുടെ ശബ്ദത്തിലൂടെ ആണ്. ഒപ്പം കാര്‍ത്തിയുടെ ആനിമേറ്റഡ്  രൂപവും ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. വിശാലിന്‍റെ അടുത്ത സുഹൃത്താണ് കാര്‍ത്തി. ഇവര്‍ നേരത്തെ നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ അടക്കം ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒപ്പം ചിത്രത്തിലെ ഏറ്റവും സര്‍പ്രൈസ് സില്‍ക് സ്മിതയുടെ വരവാണ്. കഥയിലെ നിര്‍ണ്ണായകമായ ഒരു ഭാഗത്താണ് സില്‍ക് സ്മിത ക്യാരക്ടറിനെ കൊണ്ടുവരുന്നത്. എന്നാല്‍ ചെറിയ രണ്ട് മൂന്ന് ഡയലോഗില്‍ തന്നെ സില്‍ക് സ്മിത എന്ന വ്യക്തിയിലേക്ക് ആ കഥാപാത്രം ആഴ്ന്നിറങ്ങുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.അതേ സമയം എസ്ജെ സൂര്യയുടെ പെര്‍ഫോമന്‍സാണ് ചിത്രത്തിന്‍റെ എടുത്തുപറയേണ്ട കാര്യം. ചിത്രത്തിലെ ആന്‍റണി എന്ന നായകനായി വിശാല്‍ ഉണ്ടെങ്കിലും പലയിടത്തും എസ്ജെ സൂര്യ വിശാലിനെ കവച്ചുവയ്ക്കുന്ന പെര്‍ഫോമന്‍സാണ് കാണിക്കുന്നത്. സ്പൈഡര്‍, മാനാട് പോലുള്ള ചിത്രങ്ങളിലെ വില്ലന്‍ റോളുകളെക്കാള്‍ വളരെ ലൌഡായ ഒരു പെര്‍ഫോമന്‍സാണ് ഇതില്‍ എസ്ജെ സൂര്യ നടത്തുന്നത്.ജിവി പ്രകാശ് കുമാറിന്‍റെ പാശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു ലെവലില്‍ എത്തിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തലുകള്‍ വരുന്നത്. വളരെ കളര്‍ഫുള്ളായി എടുത്ത ചിത്രം ആദിക് രവിചന്ദ്രൻ  ഒരുക്കിയിരിക്കുന്നത് ഒരുക്കിയിരിക്കുന്നത് 1975 , 1995 കാലഘട്ടത്തിലാണ്. റിയല്‍വേള്‍ഡ് റഫറന്‍സുകള്‍ അടക്കം ഉണ്ടെങ്കിലും ഒരു ഫാന്‍റസി വേള്‍ഡില്‍ എന്ന പോലെ സംവിധായകന്‍ കഥ പറയാന്‍ വിജയിച്ചെന്നാണ് പൊതുവില്‍ ഉള്ള  വിലയിരുത്തല്ലുകൾ .

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago