സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന താരകുടുംബം ആണ് ബഷീർ ബാഷിയുടെയും കുടുംബത്തിന്റെയും. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്.
തങ്ങളുടെ കുടുംബത്തിൽ നടക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകരോട് താരങ്ങൾ മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മഷൂറാ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുടുംബത്തിനൊപ്പം പെരുന്നാൾ ആഘോഷിച്ചതിന്റെ വീഡിയോ ആണ് മഷൂറ പങ്കുവെച്ചത്. പെരുന്നാൾ ദിവസം വളരെ സന്തോഷത്തോടെയാണ് തുടങ്ങിയത് എന്നും എന്നാൽ അവസാനിച്ചപ്പോൾ കണ്ണീരിൽ ആയി പോയി എന്നുമാണ് മഷൂറാപറയുന്നത് . പെരുന്നാൾ ബഷീറിന്റെ സഹോദരിക്കും കുടുംബത്തിനും ഒപ്പമാണ് ആഘോഷിച്ചത് എന്നും മഷൂറാ വിഡിയോയിൽ പറയുന്നുണ്ട്.
എന്നാൽ കഴിഞ്ഞ പെരുന്നാളിന് ആണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷം അറിയുന്നത് എന്നും അത് അറിഞ്ഞിട്ടു ഇപ്പോൾ ഒരു വര്ഷം ആയെന്നും വീഡിയോയിൽ പറയുന്നു. രാവിലെ ബ്രേക്ഫാസ്റ്റും ഉണ്ടാക്കി ഉച്ചയ്ക്ക് ബിരിയാണിയും പായസവും ഉണ്ടാക്കി കഴിച്ചതിന് ശേഷമാണു കറങ്ങാൻ വേണ്ടി പുറത്ത് പോയത് എന്നും എന്നാൽ പുറത്ത് വെച്ച് ഫോട്ടോ എടുക്കുന്നതിനിടയിൽ സുനുവും എബ്രുവും വീണു. എബ്രൂ വീഴാതിരിക്കാൻ സുനു അവളുടെ ശരീരം കൊണ്ട് മാക്സിമം ശ്രമിച്ചു. ഭാഗ്യത്തിന് അവനു ഒന്നും സംഭവിച്ചില്ല. എന്നാൽ അവനു എന്തെങ്കിലും സംഭവിച്ചായിരുന്നെങ്കിലോ. എനിക്ക് അത് ചിന്തിക്കാൻ കൂടി കഴിയില്ല. അതിനു ശേഷം കുറച്ച് നേരത്തേക്ക് ഞാൻ ആരോടും മിണ്ടിയില്ല എന്നുമാണ് മഷൂറാ വിഡിയോയിൽ പറയുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…