മഷൂറയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു!! ബഷീര്‍ ബഷി കുടുംബത്തിലെ സന്തോഷം പങ്കുവച്ച് സുഹാന

ബഷീര്‍ ബഷിയുടെ കുടുംബത്തിലേക്ക് കാത്തിരുന്ന കുഞ്ഞുവാവയെത്തി. ബഷീര്‍ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സുഹാനയാണ് സോഷ്യല്‍ ലോകത്ത് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. സിസേറിയനിലൂടെയാണ് മഷൂറയ്ക്ക് കുഞ്ഞ് പിറന്നത്. സന്തോഷ വാര്‍ത്തയറിഞ്ഞതോടെ നിരവധി പേരാണ് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കുന്നത്. ആദ്യ ഭാര്യയായ സുഹാനയില്‍ ബഷീറിന് രണ്ടു മക്കളുമുണ്ട്, സുനൈനയും മുഹമ്മദ് സൈഗവും.

ദൈവം ഒരു ആണ്‍കുഞ്ഞിനെ ഞങ്ങള്‍ക്ക് നല്‍കി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നാണ് കുറിച്ചത്. മഷൂറയുടെത് സിസേറിയന്‍ ആയിരുന്നു എന്നും സുഹാന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം മഷൂറ ഹോസ്പിറ്റലിലെ വാര്‍ത്തകള്‍ പങ്കുവെച്ചിരുന്നു. അതെല്ലാം സോഷ്യലിടത്ത് വൈറല്‍ ആയിരുന്നു. ആരാധകരേറെയുള്ള താരങ്ങളാണ് ബഷീര്‍ കുടുംബം.

രണ്ട് വിവാഹം കഴിച്ചതിന്റെ പേരില്‍ ബഷീര്‍ രൂക്ഷ വിമര്‍ശനം നേരിടാറുണ്ട്. ആദ്യ ഭാര്യ സുഹാനയാണ് തന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാന്‍ കാരണമെന്നും ബഷീര്‍ പറഞ്ഞിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മഷൂറയെ ബഷീര്‍ ബഷി പരിചയപ്പെട്ടത്. ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ സമ്മതത്തോടെയാണ് 2018ല്‍ ഇരുവരും വിവാഹിതരായത്. സോഷ്യലിടത്ത് ബഷീറും ഭാര്യമാരും മക്കളുമെല്ലാം സജീവമാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ബഷീര്‍ ബിഗ് ബോസിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. മോഡലിംഗ് രംഗത്ത് സജീവമായിരിക്കെയാണ് ബഷീര്‍ ബിഗ് ബോസിലേക്കെത്തുന്നത്. ഷോയില്‍ വന്നിട്ടാണ് തന്റെ കുടുംബത്തെ കുറിച്ചെല്ലാം ബഷീര്‍ തുറന്നുപറയുന്നത്. പിന്നീട് ആരാധകര്‍ ബഷിറിന്റെ കുടുംബ വിശേഷം അറിയാന്‍ കാത്തിരിപ്പിലായിരുന്നു. മഷൂറയുടെ ഗര്‍ഭകാല വിശേഷമെല്ലാം സോഷ്യലിടത്ത് ട്രെന്‍ഡിങ്ങായിരുന്നു.

Anu

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

48 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

50 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago